query_builder Thu Dec 3 2020 6:25 AM
visibility 1435

കുന്ദമംഗലം: കാരന്തൂരിൽ പോപ്പുലർ ഫ്രണ്ട് ദേശീയ സമിതിയംഗം പ്രഫസർ പി. കോയയുടെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു.
വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് എൻഫോഴ്സ്മെൻ് കൊച്ചി, കോഴിക്കോട് യൂണിറ്റിൽ നിന്നുള്ള സംഘം വീട്ടിലെത്തിയത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട പണമിടപാടിൽ പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന സൂചനയിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം.