news bank logo
NEWS SWALE
57

Followers

query_builder Thu Dec 3 2020 7:31 AM

visibility 246

ഉർളിക്കുന്നിന്റെ ഹൃദയം കവർന്ന ടി കെ ബാബു


കുന്നംകുളം:അടുപ്പൂട്ടി കുന്നംകുളത്തിന്റെ ഹൃദയമാണ്. ചരിത്രപരമായ കുന്നംകുളത്തിന്റെ വികസനമെത്തുന്ന അടുപ്പൂട്ടിയിലെ ഉർളിക്കുന്ന് വാർഡിലെ യു ഡി എഫ് സ്ഥാനാർഥി ടി കെ ബാബു തന്റെ പ്രദേശത്തെ കുറിച്ച് പറയുന്നത് ഇങ്ങിനെയാണ്.

നഗരത്തിന്റെ ഹൃദയമായത് കൊണ്ടാണ് രാജ്യാന്തര വികസനങ്ങൾ മേഖലയിലേക്കെത്തുന്നത്. എന്നാൽ പ്രദേശ വാസികൾ ഹൃദയം തൊട്ടാണെങ്കിലും ദുരിത ജീവിതം തന്നെയാണ് നയിക്കുന്നത്. കുടിവെള്ള പദ്ധതിയുണ്ടെങ്കിലും ജലമില്ല. അങ്കനവാടിയുണ്ടെങ്കിലും കെട്ടിടമില്ല. എല്ലാം കടലാസ്സിലും, പദ്ധതിയലുമുണ്ടെങ്കിലും പ്രദേശവാസികൾ ദുരിതത്തിൽ തന്നെയാണ്. ജൻമ നാട്ടിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ടി കെ ബാബുവിന് തന്റെ നാടിന്റെ വികസനത്തിന് ബൃഹത്തായ പദ്ധതിയുമുണ്ട്, മുപ്പത് കൊല്ലത്തെ പൊതു ജീവിതത്തിൽ ചരിത്രപരമായ ഒട്ടേറെ നാഴിക കല്ലുകൾ പിന്നിട്ട യുവാവാണ് ടി കെ ബാബു. സാധരണക്കാരന്റെ ജീവിതത്തിനും, ന്യായമായ ആവശ്യങ്ങൾക്കുമായി നിരന്തര സമരങ്ങളാണ് ടി കെ ബാബുവിന്റെ പൊതു ജീവതം. ദളിത് ആദിവാസി മേഖലകളുടെ ഉന്നമനത്തിനായി നടത്തിയ വിവധ പോരാട്ടങ്ങൾ ഡോ ബാബാ സഹേബ് അംബേദ്ക്കർ ദേശീയ ഫെല്ലോഷിപ്പ് അവാർഡിന് അർഹനാക്കി.

അയ്യങ്കാളി അവാർഡുൾപ്പടേ നിരവധി പുരസ്ക്കാരങ്ങൾ പൊതു പ്രവർത്തകൻ എന്ന നിലയിൽ ബാബുവിനെ തേടിയെത്തിയെത്തിയിട്ടുണ്ട്. ആർ എസ് ആർ വി എസ് സക്കൂളിന്റെ പി ടി എ ഭാരവാഹിയായ ബാബു എല്ലാ വർഷവും വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചും. മികച്ച വിജയം നേടുന്ന കുട്ടികൾക്ക് പുരസ്‌ക്കാരങ്ങൾ നൽകിയും വിദ്യഭ്യാസ മേഖലയിലും പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്,സാധു ജനസംരക്ഷണ സമതിയുടെ ചെയർമാൻ കൂടിയായ ഇദ്ധേഹം പൊതു പ്രവർത്തന രംഗമെന്ന പോലെ ജീവകാരുണ്യ പ്രവർത്തന മേഖലയിലും സജീവ സാന്നിദ്ധ്യമാണ്. അസംഘിടിത തൊഴിലാളി നേതാവും, പൊതു സമൂഹത്തിൽ ഒറ്റപെട്ടു പോകുന്ന ബധിര മൂകരുടെ സംഘടന ഭാരവാഹിയുമാണ് ബാബു

തന്റെ നാടിന്റെ അടിസ്ഥാന വികസനത്തിനായി മാതൃകാ പരമായ ചിന്തകളാണ് ബാബുവിന്റെ ചിന്തയിലുള്ളത്. കുടിവെള്ളമാണ് മേഖലയിലെ പ്രധാന ആവശ്യം. വേനൽ കടുക്കും മുൻപേ ജലം വറ്റുന്ന പ്രദേശത്ത് സമ്പൂർണ്ണ കുടവെള്ളമാണ് ആദ്യലക്ഷ്യം. ദിവസ വേതനക്കാരായ സാധാരണക്കാരുടെ മണ്ണിൽ കിടപ്പാടമില്ലാത്തവരും, ജോലിയില്ലാത്തവരുമുൾപടേ വലിയ വേദനകൾ അനുഭവിക്കുന്നവരുണ്ട്. ആവശ്യമായ അവകാശങ്ങൾ പലപ്പോഴും നിഷേധിക്കപെടുന്ന ഇവർക്ക് സഹായമെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബാബു പറയുന്നു. ജീവിക്കാനുള്ള ജോലി. അംഗനവാടിക്ക് കെട്ടിടം. റോഡുകൾ. വെളിച്ചം, വയോജനങ്ങൾക്ക് ചികിത്സാ സൗകര്യം, കുട്ടികൾക്ക് ബാല ജന സൗഹൃദാന്തരീക്ഷം തുടങ്ങി നിരവധി പദ്ധതികൾ ബാബുവിന്റെ ചിന്തയിലുണ്ട്. കടുത്ത മത്സരം നടക്കുന്ന നഗരസഭ 12 ആം വാർഡ് ഉർളിക്കുന്നിൽ ബാബുവിലുള്ള ജനവികാരം തന്നെയാണ് മത്സരിക്കാനുള്ള ചുമതല പാർട്ടി ഏൽപിക്കാനും കാരണമായത്.

വാർഡിലെ മുഴുവനാളുകളേയും നേരിട്ടറിയമെന്നതും, രണ്ട് പതിറ്റാണ്ടിലേറെയായി തന്റെ പ്രവർത്തന മണ്ഡലത്തിൽ തന്നെ മത്സരിക്കനായതിലുമുള്ള സന്തോഷത്തിലുമാണ് ബാബു.

പ്രചരണത്തിൽ ബാബുവിന് യു ഡി എഫ് പ്രവർത്തകർക്കപ്പം രാഷ്ട്രീയം മറന്ന് നാട്ടുകാരും വീട്ടുകാരുമുണ്ട്.അധ്യാപികയും. ഗായികയുമായ ബാബുവിന്ററെ ഭാര്യ  താരടീച്ചറാണ് പ്രചരണ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.




Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward