query_builder Thu Dec 3 2020 7:55 AM
visibility 365
ഇന്ന് രാവിലെ മുതല്‍ ഇ.ഡി.യുടെ റെയ്ഡ് ആരംഭിച്ചത്.

കോട്ടക്കല്‍:മഞ്ചേരിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി)റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാമിന്റെ മഞ്ചേരി മാടംക്കോട്ടെ വീട്ടിലാണ് ഇന്ന് രാവിലെ മുതല്‍ ഇ.ഡി.യുടെ റെയ്ഡ് ആരംഭിച്ചത്.പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതെന്നാണ് സൂചന.അതേസമയം റെയ്ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇ.ഡി പുറത്തുവിട്ടിട്ടില്ല.കനത്ത സുരക്ഷാ വലയത്തിലാണ് റെയ്ഡ് തുടരുന്നത്.