query_builder Mon Dec 7 2020 2:08 PM
visibility 407

കുന്ദമംഗലം. കൊവിഡ് മഹാമാരി ഉൾപ്പെടെ വിവിധ രോഗങ്ങൾ പിടിപ്പെട്ട് കഷ്ട പ്പെടുന്നവരെയും, ഈ പ്രത്രേക സാഹചര്യത്തിൽ സ്ഥിരമായി ജോലിയില്ലാതെ കുടുംബം പുലർത്താൻ പ്രയാസപ്പെടുന്നവരെയും, സാമ്പത്തിക പരാതീനത കാരണം ഉയർന്ന മത, ഭൗതിക വിദ്യാഭ്യാസം നേടാൻ കഴിയാതെ ബുദ്ധിമുട്ടുന്ന എല്ലാവരെയും സഹായിക്കാൻ മഹല്ല് കമ്മറ്റികളുടെ നേതൃത്തിൽ പ്രത്രേക പദ്ധതികൾ ആവിശ്ക്കരിച്ച് സഹായങ്ങളെത്തിക്കാൻ മുന്നിട്ടിറങ്ങണമെന്ന് മഹല്ല് ഖാളി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആറ് ദിവസമായി നടന്ന ഇ ശ്ഖേ റസൂൽ സമാപന ചടങ്ങ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുന്നി ജുമാ മസ്ജിദിൽ നടന്ന പ്രാർത്ഥനാ സദസിന് സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി സയ്യിദ് പി.കെ അബ്ദുല്ല കോയ സഖാഫി, അബ്ദുനൂർ സഖാഫി , സൈനുദ്ധീൻ നിസാമി, അഷ്റഫ് സഖാഫി മഞ്ചേരിി, സി. അബ്ദു സലീം, അഷ്റഫ് സഖാഫി ഓമശ്ശേരി, കെ അ ബ്ദുൽ മജീദ്, എം പി മൂസ എന്നിവർ പ്രസംഗിച്ചു