news bank logo
Subramanian. Kv
0

Followers

query_builder Mon Dec 7 2020 2:10 PM

visibility 338

പാലക്കാട്‌ വാളയാറിൽ മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കൾ സംയുക്ത സ്ക്വാഡിൻ്റെ പിടിയിൽ

പാലക്കാട്‌ വാളയാറിൽ മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കൾ സംയുക്ത സ്ക്വാഡിൻ്റെ പിടിയിൽ


 കൊല്ലങ്കോട്:തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു, പാലക്കാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സ്‌ക്വാഡും -പാലക്കാട്‌ ജില്ലാ പോലീസ് മേഥാവി അവർകളുടെ നേതൃത്വത്തിൽ ഉള്ള ഡാൻസെഫ് സ്‌ക്വാഡും- പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ KL17N 4596 TOYOTA etiyos Liva കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി(7.27 gram) രണ്ടു യുവാക്കൾ അറസ്റ്റ്‌ ചെയ്തു.എറണാകുളം ജില്ലയിൽ, കണയന്നൂർ താലൂക്കിൽ, നടമാ വില്ലേജിൽ, തൃപ്പൂണിത്തറ -താമരകുളങ്ങര ദേശത്തു, വിഷ്ണു ശ്രീ -രാധാമന്ദിരം വീട്ടിൽ കൃഷ്ണകുമാർ മകൻ, വിവേക് കെ (25/2020), കുന്നത്ത് നാട് താലൂക്കിൽ, ഐക്കരനാട്‌ സൗത്ത് വില്ലേജിൽ, പൂത്രിക ദേശത്തു, മനക്കക്കുടി പുത്തൻപുരയിൽ വീട്ടിൽ മത്തായി മകൻ ഉല്ലാസ് മാത്യു (25/2020) എന്നിവരാണ് അറസ്റ്റിൽ ആയത്. ബാംഗ്ലൂർ നിന്നും എറണാകുളത്തേക്കാണ് മയക്കുമരുന്നു കടത്തിയ തെന്നാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം. 


പാലക്കാട്‌ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ *ശ്രീ ഷാജി എസ് രാജൻ* അവർകൾ പ്രതികളെ ചോദ്യം ചെയ്തു. 


യുവാക്കൾകിടയിൽ ന്യൂജൻ *M* മയക്കുമരുന്നായാണ് എംഡിഎംഎ അറിയപ്പെടുന്നത് എന്നും, ഈ മയക്കുമരുന്നു വളരെ കുറച്ചു - മില്ലിഗ്രാം അളവിൽ ഉപയോഗിച്ചാൽ പോലും വളരെ കൂടുതൽ സമയം ഉന്മാദ അവസ്ഥയിൽ എത്തുമെന്നതിനാൽ, ഫ്രീക്കന്മാർ എന്ന് വിളിക്കപ്പെടുന്ന ന്യൂ ജൻ ലഹരി ഉപപോക്താക്കൾക്കിടയിൽ എംഡിഎംഎ ക്ക് വൻ സ്വീകാര്യതയാണുള്ളത് എന്നും പാലക്കാട്‌ ഡെപ്യൂട്ടി കമ്മീഷണർ ശ്രീ ഷാജി എസ് രാജൻ അവർകൾ പറഞ്ഞു. 


പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ *ശ്രീ സതീഷ് പി കെ, എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ ഷൗക്കത്തലി എ, പാലക്കാട്‌ AEC സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ പ്രശോഭ് കെ എസ്, പ്രിവന്റീവ് ഓഫീസർമാരായ ഷാനൂജ് കെ ടി, മൺസൂർ അലി എസ് ,(AEC SQUAD ) സിവിൽ എക്‌സൈസ് ഓഫീസർ മാരായ അഭിലാഷ് എസ്, അഷറഫലി എം (AEC സ്‌ക്വാഡ് ) പ്രമോദ് കെ, നിഷാദ് എസ്, ഡ്രൈവർ അനിൽ കുമാർ (സ്പെഷ്യൽ സ്‌ക്വാഡ് ), പാലക്കാട് ഡാൻസെഫ് SI ശ്രീ ജലീൽ, ASI ശ്രീ ജയകുമാർ, സീനിയർ പോലീസ് ഓഫീസർ റഹിം മുത്ത്‌, സിവിൽ പോലീസ് ഓഫീസർമാരായ കബീർ, വിനീഷ് ആർ, ദിലീപ് കെ, രാജീദ്. ആർ, ഷനൂസ്* എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

0
Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward