query_builder Mon Dec 7 2020 2:15 PM
visibility 322

കോട്ടയം : ജില്ലയില്‍ 202 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 199 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 2326 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 98 പുരുഷന്‍മാരും 82 സ്ത്രീകളും 22 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
354 പേർ രോഗമുക്തരായി. 4577 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 38675 പേര്‍ കോവിഡ് ബാധിതരായി. 33988 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11276 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം :
കോട്ടയം -24
കടപ്ലാമറ്റം - 20
ചങ്ങനാശേരി - 13
വൈക്കം - 11
തലയോലപ്പറമ്പ്- 9
വെച്ചൂർ - 7
അകലക്കുന്നം, ഏറ്റുമാനൂർ, എലിക്കുളം, കൂരോപ്പട, മാഞ്ഞൂർ-6
വാഴപ്പള്ളി - 5
ആർപ്പൂക്കര, ടി.വി പുരം, വെള്ളൂർ - 4
പാമ്പാടി, ഭരണങ്ങാനം, കൊഴുവനാൽ, മാടപ്പള്ളി, പാലാ, കരൂർ, പനച്ചിക്കാട്, അയർക്കുന്നം, കങ്ങഴ, അതിരമ്പുഴ, വാകത്താനം- 3
ചിറക്കടവ്, തൃക്കൊടിത്താനം, തിരുവാർപ്പ്, പുതുപ്പള്ളി, ഉദയനാപുരം, മേലുകാവ്, മണർകാട്, ഈരാറ്റുപേട്ട,മുളക്കുളം, നെടുംകുന്നം - 2
വെള്ളാവൂർ, കാണക്കാരി, ഞീഴൂർ, കല്ലറ, വാഴൂർ, കുമരകം, കറുകച്ചാൽ, രാമപുരം, പായിപ്പാട്, കുറവിലങ്ങാട്, പള്ളിക്കത്തോട്, മുണ്ടക്കയം, കടനാട്, തിടനാട്, കടുത്തുരുത്തി, മുത്തോലി, മീനച്ചിൽ, വിജയപുരം - 1