query_builder Mon Dec 7 2020 2:17 PM
visibility 328
ജില്ലയിലെ 60 പരാതികളാണ് പരിഗണിക്കുന്നത്. 
തിരൂര്‍:കേരള വനിതാ കമ്മിഷന്റെ മലപ്പുറം ജില്ലയിലെ മെഗാ അദാലത്ത് ഡിസംബര്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ തിരൂര്‍ ഇഎംഎസ് സാംസ്‌കാരിക സമുച്ചയം ഹാളില്‍ നടക്കും. ജില്ലയിലെ 60 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍കക്ഷികളെയും മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് സംഘടിപ്പിക്കുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. പത്ത് വയസ്സിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് ഒഴിവാക്കണം. അദാലത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.