query_builder Mon Dec 7 2020 3:32 PM
visibility 325
സമാപന ദിവസമായ നാളെ രാവിലെ 11ന് മൗലിദ് പാരായണവും 12ന് പ്രാര്‍ഥനാ മജ്‌ലിസും നടക്കും.

വൈലത്തൂര്‍:സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ നാലാം ഉറൂസ് മുബാറക്കിന് തുടക്കമായി. സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മഖാം പരിസരത്ത് പതാക ഉയര്‍ത്തി.പണ്ഡിത സംഗമത്തില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, അലവി സഖാഫി കൊളത്തൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അബ്ദുല്ല മുസ്ലിയാര്‍ താനാളൂര്‍, ടി ടി മഹ്‌മൂദ് ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്‌മാന്‍ ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ മഖാം സിയാറത്ത് നടന്നു. ഉച്ചക്ക് രണ്ടിന് നടന്ന പ്രാസ്ഥാനിക സംഗമത്തില്‍ പ്രമുഖര്‍ സംബന്ധിച്ചു. വൈകുന്നരം ഏഴിന് അനുസ്മരണ സമ്മേളനം നടന്നു. സയ്യിദ് ജലാലുദ്ദീന്‍ ജീലാനി പ്രാര്‍ത്ഥന നടത്തി. കൂറ്റമ്പാറ അബ്ദുര്‍ഹ്‌മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്‌മാന്‍ സഖാഫി, സയ്യിദ് സകരിയ്യ ജീലാനി എന്നിവര്‍ പ്രസംഗിച്ചു. മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ സ്വാഗതവും അബ്ദുല്‍ മജീദ് ഫൈസി ആദൃശ്ശേരി നന്ദിയും പറഞ്ഞു.പരിപാടികള്‍ ഇസ്ലാമിക് മീഡിയാ മിഷനില്‍ തത്സമയം സംപ്രേഷണം ചെയ്തു. സമാപന ദിവസമായ നാളെ രാവിലെ 11ന് മൗലിദ് പാരായണവും 12ന് പ്രാര്‍ഥനാ മജ്‌ലിസും നടക്കും. സമാപന സമ്മേളനം വൈകുന്നേരം ഏഴിന് ആരംഭിക്കും. റഈസുല്‍ ഉലമ ഇ.സുലൈമാന്‍ ഉസ്താദ്, സുല്‍ത്താനുല്‍ ഉലമ എ പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. പരിപാടികള്‍ മീഡിയ മിഷനില്‍ തത്സമയം സംപ്രേഷണം ചെയ്യും.കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ലളിതമായാണ് ഇത്തവണ ഉറൂസ് നടത്തുന്നത്. പൊതുപരിപാടികളില്‍ പൊതുജനങ്ങള്‍ക്കും ഉറൂസ് ദിനങ്ങളില്‍ സിയാറത്തിന് സ്ത്രീകള്‍ക്കും അവസരം ഉണ്ടായിരിക്കുന്നതല്ലെന്നും മഖാം പരിസരത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും സ്വാഗത സംഘം കമ്മിറ്റി അറിയിച്ചു.