query_builder Mon Dec 7 2020 4:18 PM
visibility 337
കാർ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്കു വീണു, ഫയർ ഫോഴ്സ് രക്ഷിക്കുന്ന വീഡിയോ
കള്ളിക്കാട് : കാർ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്കു വീണു, ഓടിച്ചയാളെ നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന് രക്ഷിച്ചു. പുതുക്കുളങ്ങര ചക്രപാണിപുരം അനീഷ് കോട്ടേജിൽ അനീഷ്(30) ഓടിച്ചിരുന്ന കാറാണ് കള്ളിക്കാട് തേവൻകോട് ആശ്രമത്തിന് മുന്നിലെ തോട്ടിലേക്കു വീണത്. കുറ്റിച്ചലിൽനിന്ന് കള്ളിക്കാട്ടേക്കു വരുകയായിരുന്ന കാർ തലകുത്തനെ തോട്ടിലേക്കു വീഴുകയായിരുന്നു. മഴയായതിനാൽ തോട്ടിൽ ഒരാൾപ്പൊക്കത്തോളം വെള്ളം ഉണ്ടായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് സമയോചിതമായി ഇടപെട്ട് കയർ ഉപയോഗിച്ച് കാർ ഉയർത്തി നിർത്തിയതിനാൽ കാറിനുള്ളിൽ വെള്ളം നിറഞ്ഞില്ല. പിന്നാലെ നെയ്യാർഡാം അഗ്‌നിരക്ഷാസേനയെത്തി അനീഷിനെ പുറത്തെടുത്ത് നെയ്യാർഡാം ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.