query_builder Mon Dec 7 2020 4:42 PM
visibility 323
തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയുമായി എത്തിച്ചേര

തിരൂര്‍:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. ബ്രാഞ്ച് മാനേജര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍, ടെലി കാളര്‍, വാഷിങ് സ്റ്റാഫ്, സെയില്‍സ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്്. എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 10 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം എത്തിച്ചേരണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീത് ഹാജരാക്കിയാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734737.