query_builder Mon Dec 7 2020 4:58 PM
visibility 322

നരേന്ദ്ര മോദിയുടെ പടയാളികളാണ് ഇവിടെ മത്സരിക്കുന്നതെന്നും ഇവര്‍ക്കനുകൂലമായി നിങ്ങള്‍ വോട്ട് ചെയ്താല്‍ ജനവഞ്ചകരായ ഈ സംസ്ഥാന സര്‍ക്കാരിനെ നാട്ടില്‍ നിന്ന് പുറത്താക്കുവാന്‍ കഴിയുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. മേലൂര്‍ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
്.ജനവഞ്ചകരായ ഈ സര്‍ക്കാരിനെ എന്ത് പേരിട്ട് വിളിക്കണമെന്നറിയില്ലെന്നും,ഇവരെ പുറത്താക്കുവാനുള്ള അവസരമാണ് കൈ വന്നിരിക്കുന്നത് കേരളത്തിലെ ജനങ്ങള്‍ക്കാണ്. ഓരോ സമതിദായകരും രാഷ്ട്രീയത്തിനും, മതത്തിനും മറ്റുമെല്ലാ മതില്‍ കെട്ടുകളും പൊളിച്ച് മാറ്റി കൊണ്ട് ജനവഞ്ചനക്കെതിരെ പ്രതികരാം ചെയ്യുവാന്‍ അവസരം വന്നിരിക്കുകയാണ് അത് വേണ്ട രീതിയില്‍ വിനിയോഗിക്കുവാന്‍ ഓരോരുത്തരും തയ്യാറായാല്‍ കേരളത്തിലും വലിയ മാറ്റത്തിന് തുടക്കമാക്കുന്നതാണ്.അസാധാരണമായൊരു സ്ഥിതി വിശേഷമാണ് കേരളത്തില്‍ നിലവിലുള്ളത്.ഇത്രയും വികൃതവും,വൃത്തിക്കെട്ടതുമായ ഒരു ഭരണം കേരളത്തില്‍ ഉണ്ടായിട്ടില്ല.ഇതിന് നേതൃത്വം നല്‍കുന്ന പ്രത്യയശാസ്ത്രത്തേയും,നേതൃത്വം കൊടുക്കുന്നവരേയും വലിച്ചു കീറി നിലത്തൊട്ടിക്കണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.കര്‍ഷകരെ പറഞ്ഞ് പറ്റിക്കുന്ന മുന്നണികളാണ് കര്‍ഷക ബില്ലിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ പോകുന്നത്.കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് കൊയ്‌ത്തെടുക്കുമ്പോള്‍ പാടത്ത് നിന്ന് കൊണ്ടു പോകുവാനോ. ഇവര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് സംരഭിക്കുവാന്‍ ആവശ്യമായൊരു നെല്ല് സംഭരണ കേന്ദ്രമോ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ നെല്ലറയുടെ നാടായ കേരളത്തില്‍ ഉണ്ടാക്കാത്തവരാണ് കര്‍ഷകര്‍ക്കും, കര്‍ഷക ബിലിനും വേണ്ടി വാദിക്കുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നത് എന്തെല്ലാം കടത്തുകളാണെന്ന് എല്ലാവര്‍ക്കും അറിയാം ഇതിന് കൂട്ട് നില്‍ക്കുന്നവരെ തിരിച്ചറിഞ്ഞ് കൊണ്ട് അവര്‍ക്കെതിരെ വിധിയെഴുത്താന്‍ തയ്യാറാവണമെന്നും,.ബിജെപിക്കൊരവസരം നല്‍കിയാല്‍ അതിന് പകരമായി ആയിരമിരട്ടി ജനോപകാരങ്ങള്‍ തിരിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.യോഗത്തില്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.ആര്‍.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡന്റ് അഡ്വ.കെ. കെ.അനീഷ് കുമാര്‍,മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്.,മദ്ധ്യമേഖല വൈസ് പ്രസിഡന്റ് കെ. എ.സുരേഷ്,പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷാജു കോക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പഞ്ചായത്ത്,ബ്ലോക്ക്, ജില്ല പഞ്ചായത്തിലേക്ക് ് മത്സരിക്കുന്ന സരസ്വതി രവിയടക്കമുള്ള സ്ഥാനാര്‍ത്ഥികളും പങ്കെടുത്തു