query_builder Sat Dec 5 2020 2:19 PM
visibility 1676
കടങ്ങോട് പഞ്ചായത്ത് 17 ആം വാർഡ് കിടങ്ങൂർമിച്ചഭൂമി പ്രദേശത്ത് നിന്നാണ് പ്രദേശ വാസികൂടിയായ റഫീഖ് അയിനികുന്നത്ത് ജനവിധി തേടുന്നത്.എന്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.

റഫീഖിന് കൃത്യമായ നിലപാടുണ്ട്.ആഗോള കുത്തകകൾ പ്രാദേശിക കാബിൾ ടി വി തൊഴിലാളികൾക്ക് ഭീഷണിയായ കാലത്ത് ഇന്ത്യയിൽ അതിനെ ചെറുത്ത് തോൽപിച്ചത് കേരളമാണ്. ചുക്കാൻ പിടിച്ചത് സി ഒ എ എന്ന സംഘടനയും. സി ഒ എയുടെ അമരക്കാരനിലൊരാളാണ് റഫീഖ്. വർഷങ്ങളായി പന്നിത്തടത്തെ പ്രശസ്ഥമായ ഷെൽട്ടർ എന്ന ജീവകാരുണ്യ സംഘത്തിന്റെ പ്രവർത്തകനും ഭാരവാഹിയുമാണ്.
നാട്ടുകാരായ നിരവധിപേർ, കൂടെ പഠിച്ചവർ ,ബന്ധുക്കൾ, സുഹൃത്തുക്കൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന നിരവധി പേരുടെ ദയനീയമായ കാഴ്ചകൾ ദിനം പ്രതി കാണുന്ന റഫീഖ് ഇവർക്ക് സഹായമാകേണ്ട പ്രാദേശിക സർക്കാരുകൾ, ലഭ്യമാകേണ്ട അവകാശങ്ങൾ പോലും നിഷേധിക്കുകയും, പലപ്പോഴും അവഗണിക്കുന്നതും നേരിട്ട് കണാനിടിയായിട്ടുണ്ട്. ദേഷ്യമല്ല സങ്കടമാണ് പലപ്പോഴും തോന്നിയത്. മാനുഷിക പരിഗണന പോലും ഇല്ലാതെ തന്റെ പ്രിയപെട്ടവർ, നാട്ടുകാർ അവഹേളിക്കപെടുന്ന ദയനീയ കാഴ്ചകൾ കണ്ടിട്ടുമുണ്ട്. അപ്പോഴെല്ലാം ഇടപെട്ടിട്ടുമുണ്ട്. പക്ഷേ ചുവപ്പുനാടകളിലെ വരികൾ കാട്ടി നിസ്സാഹയരായ മനുഷ്യർക്കുമുന്നിൽ സഹായിക്കേണ്ടവർ തന്നെ കൈമലർത്തുന്ന കാഴ്ചകളാണ് തെരഞ്ഞെടുപ്പിൽമത്സരിക്കാൻ തന്നെ പ്രേരിപ്പിച്ചത്. നീതി നിഷേധിക്കപെടുന്നവർ, അർഹമായ അവകാശങ്ങൾ നിഷേധിക്കപെടുന്നവർ അവരുടെ ശബ്ദവും, പ്രതനിധിയുമാകണം. പ്രാദേശിക സർക്കാർ എന്നത് ഇന്ന് ഗ്രാമങ്ങളുടേയും ഗ്രാമ വാസികളുടേയും പരിപൂർണ്ണ സുരക്ഷ ഉത്തരവാദിത്വമുള്ളവരാണ്. അവർക്ക് ഒരാളുടെ പട്ടിണി മാറ്റാനും, തൊഴിൽ കണ്ടത്തി നൽകാനും. ചികിത്സാ സൗകര്യമൊരുക്കാനും, വിദ്യാർഥികൾക്ക് പഠന സൗകര്യം നൽകാനുമൊക്കെയാകും. പക്ഷേ തിരഞ്ഞെടുക്കുന്നവർക്ക് പലർക്കും അവരുടെ ഉത്തരവാദിത്വം എന്തെന്ന് അറിയാത്തതാണ് സാധാരണക്കാരന് ഇത്രേേമൽ ദുരിതമുണ്ടാകുന്നതിന് കാരണം. അതിന് അറുതി വരുത്തുക എന്നതാണ് തന്റെ ലക്ഷ്യം. ആഗോള ഭീമൻമാരെ മലയാളത്തിൽ മുട്ടുകുത്തിച്ച പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുടെ പ്രതിനിധിയായ റഫീഖിന്റെ പക്ഷം ഇങ്ങിനെയൊക്കെയാണ്. വലിയ വികസന പ്രവർത്തനങ്ങൾ എത്തേണ്ട മേഖലയാണ്. യുവാക്കൾക്ക് മാർഗ്ഗ ദർശനം നൽകാനോ, തൊഴിൽ പരിശീലനത്തിനോ വേദികളുണ്ടാകണംം. സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യാനവസരം വേണം. സമ്പൂർണ്ണമായി കുടിവെള്ളമെത്തണം, തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ റഫീഖിന് വ്യക്ത്മായ കാഴ്ചപാടുണ്ട്.
സി സി ടി വി റിപ്പോർട്ടറായ റഫീഖ് കാലങ്ങളായി പ്രദേശത്തിന്റെ മുക്കും മൂലയുമറിയാം. വാർഡിലെ ഓരോ കുടുംബങ്ങളേയും നേരിട്ടറിയാം. അവരുടെ ആവശ്യങ്ങളും സങ്കടങ്ങളും അറിയാം. അത് കൊണ്ട് തന്നെ വാർഡിൽ നടത്തേണ്ട വികസന പ്രവർത്തനങ്ങളുടെ പൂർണ്ണമായ രൂപ രേഖയും റഫീഖിന്റെ കയ്യിലുണ്ട്. പോരാട്ട വീര്യമുള്ള യുവാവിന്റെ സ്വപനങ്ങൾക്ക് വാർഡിലെ ജനങ്ങളിൽ നിന്നും പൂർണ്ണ പിന്തുണയുണ്ടെന്നും റഫീഖ് പറയുന്നു.