query_builder Sat Dec 5 2020 2:18 PM
visibility 178
പുൽപ്പള്ളി: സാമൂഹികാരോഗ്യ കേന്ദ്രത്തിൻ്റെയും പാക്കം പിഎച്ച്സി യുടെയും മുള്ളൻകൊല്ലി പിഎച്ച്സി യുടെയും നേതൃത്വത്തിൽ ഇന്ന് നടത്തിയ ആൻ്റി ജൻ പരിശോധനയിൽ 32 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 294 പേരെയാണ് ഇന്ന് ആൻ്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയത്.
കഴിഞ്ഞ ദിവസം പുൽപ്പള്ളി മത്സ്യ മാംസ മാർക്കറ്റിൽ കോവിഡ് സ്ഥിരീകരിച്ച വരുമായി സമ്പർക്കത്തിൽപ്പെട്ടവരെയാണ് ഇന്ന് പരിശോധന നടത്തിയത്. മാർക്കറ്റിലെ തൊഴിലാളികളെയും സമീപപ്രദേശത്തെ കടകളിലെ ജീവനക്കാരുൾപ്പടെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. മാർക്കറ്റിലെ ഭൂരിഭാഗം ആളുകൾക്കും കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. മാർക്കറ്റുമായി ബന്ധപ്പെട്ടവരുടെ സമ്പർക്കത്തിൽ 80 ഓളം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചവർക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമുള്ളതിനാൽ അടുത്ത ദിവസങ്ങൾ പരിശോധനയുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്. കൊവിഡ് വ്യാപനത്തെ തുടർന്ന് പുൽപ്പള്ളി ടൗണിൽ തിങ്കളാഴ്ച വരെ വ്യാപര സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്.