query_builder Sat Dec 5 2020 2:26 PM
visibility 151
എൽ.ഡി.എഫ് സർക്കാറിന്റെ വികസനപ്രവർത്തനങ്ങൾക്ക് യു.ഡി.എഫും. ബി.ജെ.പിയും. തുരങ്കം വെക്കുന്നു ( എം.വി. ശ്രേയാംസ് കുമാർ)
നരിക്കുനി: - ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി കണ്ടോത്തു പാറയിൽ നടന്ന എൽ.ഡി.എഫ് പൊതുയോഗം എം.വി ശ്രേയാംസ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. സി.പി.എം. കക്കോടി ഏരിയ സെക്രട്ടറി കെ.എം.രാധാകൃഷ്ണൻ, എൽ.ജെ.ഡി ജില്ലാ സെക്രട്ടറി ഗണേശൻ - കാക്കൂർ, എം.പി. ജനാർദ്ദനൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ശറഫുദ്ദീൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് നരിക്കുനി ഡിവിഷൻ സ്ഥാനാർത്ഥി കുനിയിൽ സർജാസ്, പുന്നശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥി പത്മനാഭൻ, കാക്കൂർ പഞ്ചായത്ത് ഒൻപതാം വാർഡ് സ്ഥാനാർത്ഥി പി.പി.അബ്ദുൽ ഗഫൂർ, പത്താം വാർഡ് സ്ഥാനാർത്ഥി എം.കെ. സന്തോഷ് കുമാർ, ഏഴാം വാർഡ് സ്ഥാനാർത്ഥി വി. ശൈലേഷ് എന്നിവർ സംസാരിച്ചു. കെ.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ടി.കെ.കുഞ്ഞൂട്ടി സ്വാഗതവും, അബ്ബാസലി മാസ്റ്റർ നന്ദിയും പറഞ്ഞു.