വേലൂർ:പാത്രമംഗലം തോന്നല്ലൂർ പ്രദേശങ്ങൾ ഉൾപ്പെടുന്ന വേലൂർ
ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് എന്നും യുഡിഎഫ് ന് ഒപ്പമാണ്.
കാൽ നൂറ്റാണ്ടിലധികം യു.ഡി.എഫിനൊപ്പമുള്ള വാർഡ് 2005 ൽ മാത്രമാണ്
യു ഡി എഫി നെ കൈവിട്ടത്.പിന്നീട് തിരിച്ചുപിടിച്ച വാർഡിൽ 10
വർഷമായി തുടരുന്നു. വാർഡിനെ പ്രതിനിധീകരിച്ച മുൻഗാമികളായ
കെ.എ ജോണിൻ്റെയും, കാർത്യായനി സുബ്രമണ്യൻ്റെയും,
പി.കെ ശ്യാംകുമാറിൻ്റെയും വികസന നേട്ടങ്ങൾ തുടരുന്നതിന്
ജനങ്ങൾ തന്നെ തിരഞ്ഞെടുക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ഷീജ.
വേലൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവായി പ്രവർത്തിച്ച പി.കെ.
ശ്യാംകുമാർ ആണ് കഴിഞ്ഞ 5 വർഷം വാർഡിനെ പ്രതിനിധീകരിച്ചത്.
ശാക്തീകരണം സ്വന്തം പ്രവൃത്തി കൊണ്ട് തെളിയിക്കാൻ കഴിഞ്ഞ
ന്തോഷം യുഡി എഫ്സ്ഥാനാർത്ഥിയായ ഷീജ ലയോണിൻ്റെ മുഖത്ത്
കാണാം, 15 വർഷമായി എൽ.ഐ.സി ഏജൻറായി പ്രവൃത്തിച്ച് വരുന്നു.
എല്ലാ സ്ത്രീകളും സ്വാശ്രയത്വം കൈവരിക്കണമെന്നാണ് ഷീജ
ലയോണിൻ്റെ പക്ഷം, അതിനായി സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന
പദ്ധതികൾ നടപ്പിലാക്കും. പക്ഷപാതമില്ലാതെ ഏവരെയും
സഹായിക്കണം, അർഹതപ്പെട്ടവർക്ക് ഒരു ആനുകൂല്യം പോലും
നിഷേധിക്കാൻ പാടില്ല ഇങ്ങനെ തുടങ്ങുന്നു കാഴ്ചപാടുകൾ. പാത്രമംഗലം
കുമ്പാര കോളനിയും, തോന്നല്ലൂർ ഹരിജൻ കോളനിയും ഉൾപ്പെടുന്ന
വാർഡിൽ അടിസ്ഥാന സൗകര്യങ്ങളായ റോഡുകളും, കാനകളും,
തെരുവ് വിളക്കുകളും, കുടിവെള്ളവും എല്ലാം മുൻഗാമികൾ ലഭ്യമാക്കിയത്
കൂടുതൽ ഉണർവ് പകരുന്നു. 100ൽ പരം കുടുംബങ്ങളിൽ കുടിവെള്ളത്തിന്
വീട്ടു കണക്ഷൻ ഉണ്ട്. വെള്ളത്തിൻ്റെ ലഭ്യത കുറവ് പരിഹരിക്കാൻ പ്രത്യേക
കുടിവെള്ള പദ്ധതിയും ഈ കാലയളവിൽ പ്രവർത്തനം ആരംഭിച്ചു.
ഇതോടെ ഗ്രാമ പഞ്ചായത്തിൽ നിന്നും വേനൽക്കാലത്ത് വിതരണം
ചെയ്യുന്ന ടാങ്കർ ലോറിയിലെ വെള്ളം ആവശ്യമില്ലാതെ വന്നു. തോന്നല്ലൂരിൽ
നിന്നും കരിയന്നൂരിലേക്കുള്ള വഴിയിൽ തോടിന് കുറുകെ ഉള്ള പാലം
തോന്നല്ലൂർ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു. യു ഡി എഫ്
പ്രതിനിധിയായ ജില്ലാ പഞ്ചായത്ത് മെമ്പർ കല്യാണി എസ് നായരാണ്
പാലം പണിയുന്നതിന് പദ്ധതി അനുവദിച്ച് പണി പൂർത്തീകരിച്ചത്.
പാലം വന്നതോടെ തോന്നല്ലൂർ നിവാസികൾക്ക് കരിയന്നൂരിലേക്കും
എരുമപ്പെട്ടിയിലേക്കും പോകുന്നതിന് മറ്റൊരു വഴി കൂടി ഗതാഗതയോഗ്യമായി
. ചിരകാല സ്വപ്നം പൂർത്തീകരിച്ചത് നേട്ടമായി തെരഞ്ഞെടുപ്പിൽ
ഉയർത്തിക്കാട്ടുന്നു. പ്രധാന റോഡുകളായ ഖാദി - അമ്പലം റോഡ്, ദുബായ്
മദ്രസ റോഡ് തുടങ്ങി നിരവധി റോഡുകൾ ടാറിങ്ങ് നടന്നിട്ടുണ്ട്,
കോൺക്രീറ്റ് റോഡുകളുടെ നിർമ്മാണവും നടന്നു. ഇനി ചുരുക്കം
റോഡുകളുടെ നിർമ്മാണമെ നടത്താനുള്ളു എന്നതും വാർഡിൻ്റെ
കഴിഞ്ഞകാല വികസനത്തെ അടയാളപ്പെടുത്തുന്നു. . നൂറിൽ പരം
വനിതകൾക്ക് ബ്യൂട്ടി കൾച്ചർ, പഴം പച്ചക്കറി സംസ്കരണം, ടൈലറിങ്ങ്
യോഗ തുടങ്ങി പരിശീലനങ്ങൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ
സംഘടിപ്പിച്ചു. യോഗ പരിശീലനാർത്ഥിയായി ഷീജലയോണും
പരിശീലനം നേടിയിരുന്നു. അങ്കനവാടികളുടെ നവീകരണവും,
കോവിഡ് കാലത്ത് വാർഡിൽ നടപ്പിലാക്കിയ സൗജന്യ മരുന്ന്
വിതരണവും ,മാസ്ക്,ഭഷ്യ കിറ്റ് വിതരണവും സ്പോൺസർഷിപ്പുകളോടെ
നടപ്പിലാക്കിയ വിവിധ പ്രവർത്തികളും ധനസഹായങ്ങളും
അനുസ്മരണങ്ങളും, പരിപാടികളും വേർതിരിവുകളില്ലാതെ
വാർഡിൽ നടപ്പിലാക്കിയ വികസന പദ്ധതികളെല്ലാം തന്നെ
തങ്ങൾക്ക്സീറ്റ് നിലനിർത്താനാകും എന്ന പ്രതീക്ഷയിലാണ് ഷീജ
ലയോൺ. ലോകസഭാംഗം രമ്യ ഹരിദാസ്, മെമ്പർ നടപ്പിലാക്കിയ
വിവിധ പരിപാടികൾക്ക് വാർഡിൽ വന്നതും തിരഞ്ഞെടുപ്പിൽ ഷീജയെ
ചേർത്തു നിർത്തി വോട്ട് അഭ്യർത്ഥിച്ചതും പ്രവർത്തകരുടെ ആവേശവും
പുതുമുഖ സ്ഥാനാർത്ഥിയായ ഷീജക്ക് ആത്മവിശ്വാസം നൽകുന്നു.മുൻ
പഞ്ചായത്തംഗം വാർഡിൽ നടത്തിയ വികസനപ്രവർത്തനങ്ങളെ മുൻ
നിർത്തിയാണ് ഷീജവോട്ടുതേടുന്നത്.
