query_builder Sat Dec 5 2020 2:44 PM
visibility 219
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് (Dec 05) 27 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ വാർഡ് 2ൽ 65 കാരനും 11 ൽ 39 കാരനായ സിവിൽ പോലീസ് ഉദ്യോഗസ്ഥനും 23 ൽ 42 കാരനായ അഭിഭാഷകനും വാർഡ് 28 ൽ 29 കാരനായ തൊഴിലാളിക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരസഭയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1145 ആയി. ഇതിൽ 95 പേരാണ് ഇപ്പോൾ ചികിൽസയിലുള്ളത്.
വേളൂക്കര പഞ്ചായത്തിൽ വാർഡ് 15 ൽ 64 കാരനും 2 ൽ 30 കാരിയും 1 ൽ ചന്ദിക സോപ്പ് നിർമാണ കമ്പനിയിലെ 39 കാരനായ ജീവനക്കാരനും 6 ൽ 53 കാരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
മുരിയാട് പഞ്ചായത്തിൽ വാർഡ് 5 ൽ 22 കാരനും 11 ൽ 30 കാരനും ഒരു കുടുംബത്തിൽ നിന്നായി 56 കാരനും 57 കാരിക്കും 17 ൽ 12 കാരനും രോഗം സ്ഥിരീകരിച്ചു.
ആളൂർ പഞ്ചായത്തിൽ വാർഡ് 17 ൽ 22 ഉം 30 ഉം പ്രായമുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പടിയൂർ പഞ്ചായത്തിൽ വാർഡ് 14 ൽ 49 കാരിക്കും 5 ൽ 58 കാരിക്കും രോഗം സ്ഥിരീകരിച്ചു.
പൂമംഗലം പഞ്ചായത്തിൽ 49 പേർക്കായി നടത്തിയ ആൻ്റിജൻ പരിശോധനയിൽ 9 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാർഡ് 3 ൽ നേരത്തെ രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ മകനും ( 15) 80 വയസ്സുള്ള മാതാവിനും കാരുണ്യ ഭവനത്തിലെ അന്തേവാസികളായ 22 കാരനും 17 കാരിക്കും വാർഡ് 2 ൽ കാർ ഷോറൂമിലെ 22 കാരനും വാർഡ് 7 ൽ 38 കാരിക്കും ഒരു വീട്ടിൽ നിന്നായി 40 കാരനും 36 കാരിയായ ഭാര്യക്കും 58 വയസ്സുള്ള മാതാവിനും കോവിഡ് സ്ഥിരീകരിച്ചു.
കാട്ടൂർ പഞ്ചായത്തിൽ വാർഡ് 2 ൽ 29 കാരന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.