query_builder Sat Dec 5 2020 2:53 PM
visibility 215
പാമ്പുമേക്കാട്ട് മനയിലെ വലിയമ്മ ഓര്‍മ്മയായി.മനയിലെ നിത്യ പൂജ ചടങ്ങുകളില്‍ പങ്കാളിയല്ലെങ്കിലും അമ്മയുടെ സ്ഥാനം വലുതായിരുന്നു. സന്താന സൗഭാഗ്യത്തിനും, വിവാഹ തടസങ്ങള്‍ മാറുന്നതിനും നിത്യവും നുറുകണക്കിന് ഭക്തരാണ് അമ്മയെ കണ്ട് ദര്‍ശനം നടത്തിയിരുന്നത്. വലിയമ്മക്ക് തങ്ങളാല്‍ കഴിയുന്ന എന്തെങ്കിലും ദക്ഷിണ നല്‍കി അമ്മ പറയുന്നത് പോലെ ചെയ്താല്‍ സന്താന സൗഭാഗ്യവും, വിവാഹ തടസങ്ങളും മാറുമെന്നാണ് വിശ്വാസം. ഇപ്പാള്‍ ഉണ്ടായിരുന്നതില്‍ ഏറ്റവും മുതിര്‍ന്നത് ദേവകി അന്തര്‍ജ്ജനമായതിനാലാണ് ഇവരെ വലിയമ്മ എന്ന സ്ഥാനപേര് നല്‍കിയിരിക്കുന്നത്.മനയില്‍ ദര്‍ശനത്തിനെത്തുന്നവരില്‍ ഭൂരിഭാഗം ഭക്ത ജനങ്ങളും അമ്മയെ കണ്ട് ദര്‍ശനം വാങ്ങിച്ച് തങ്ങളുടെ ദു,ഖങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ പ്രാര്‍ത്ഥിച്ച് അനുഗ്രഹം വാങ്ങിച്ചാണ് പോകാറുള്ളത്. സന്താന സൗഭാഗ്യത്തിന് അമ്മ പൂജിച്ച് നല്‍കുന്ന ഔഷധ ഗുണമുള്ള എണ്ണ വലിയ വിശേഷമാണ്.അമ്മയുടെ പ്രാര്‍ത്ഥനയാല്‍ നൂറുകണക്കിന് പേര്‍ക്കാണ് സന്താന സൗഭാഗ്യം ലഭിച്ചിരിക്കുന്നത്. സന്താന ലബ്ന്ധിക്ക് ശേഷം അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി വഴിപാടുകള്‍ നടത്തുക പതിവായിരുന്നു. നിത്യവും വലിയ തിരക്കായിരുന്നു അമ്മയെ ദര്‍ശിക്കുവാനായി.വലിയമ്മ ഓര്‍മ്മയായത്തോടെ അടുത്ത അമ്മയെ വരും ദിവസങ്ങളില്‍ തീരുമാനിക്കുന്നതാണ് അടുത്ത മുതിര്‍ന്ന അമ്മയാണ് ഈ സ്ഥാനത്തേക്ക് വരുകയെന്ന് പറയുന്നു.നാഗരാജാവിന്റെ അനുഗ്രഹം തേടി മനിയിലെത്തുന്നവര്‍ക്ക് വലിയൊരാശ്വാസമായിരുന്നു വലിയമ്മ.അമ്മയുടെ പ്രാര്‍ത്ഥന കൊണ്ട് സന്താന സൗഭാഗ്യം ലഭിച്ചവര്‍ക്ക് അമ്മയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുവാനെ ഇനി സാധിക്കൂ