query_builder Sat Dec 5 2020 4:08 PM
visibility 219
അമ്പലവയൽ: പൂക്കളുടെ വർണ്ണക്കാഴ്ചകളും കാർഷിക മേഖലയിൽ അറിവിന്റെ പ്രദർശനങ്ങളുമായി എല്ലാവർഷവും ജനുവരി ഒന്നുമുതൽ നടക്കുന്ന പൂപ്പൊലി പുഷ്പോത്സവം ഇത്തവ ണയില്ല. എല്ലാ വർഷവും ജനുവരി 1 മുതൽ 10 വരെയാണ് പൂപ്പൊലിയുടെ ദിനങ്ങൾ. അമ്പ ലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് വർഷങ്ങളിലായി നടത്തി വന്നിരുന്ന പൂപ്പൊ ലിയുടെ ഏഴാം പതിപ്പാണ് ഇത്തവണ കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒഴിവാക്കുന്നത്.