query_builder Sat Dec 5 2020 5:10 PM
visibility 217

കോഴിക്കോട് : ഡൽഹി, നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷ്ണൽ ചേമ്പർ ഓഫ് മീഡിയ ആൻഡ് എന്റർടൈമെന്റ ഇൻഡസ്ട്രിയുടെ , ഇന്റർ നാഷണൽ എക്സലന്റ മീഡിയ എന്റർടൈമെൻറ് അവാർഡ് ജേതാവ് , ഫുട് വോളി അസ്സോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ എ.കെ.എം. അഷ്റഫ് മാസ്റ്റർക്ക് വി.കെ.കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ, ജില്ലയിലെ സ്പോർട്സ് സംഘാടകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എം.വി. ശ്രേയംസ് കുമാർ എം.പി അവാർഡ് ജേതാവിന് പൊന്നാട അണിയിച്ച് മെമൊന്റോ നൽകി യോഗം ഉദ്ഘാടനം ചെയ്തു. കേരള സ്പോർട്സ് കൗൺസിൽ മെമ്പർ ടി.എം. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അത് ലറ്റിക്സ് അസ്സോസിയേഷൻ പ്രസിഡണ്ട് മെഹറൂഫ് മണലൊടി , എ.കെ. നിഷാദ് , സി. സത്യൻ, കെ.എം ജോസഫ് , സി.ടി. ഇല്യാസ്, പി. ഷഫീഖ്, പി.ടി.അബദുൾ അസ്സിസ്, റമീസ് അലി, മുഹമ്മദ് ഹസ്സൻ തുടങ്ങിയവർ ആശംസ അറിയിച്ചു. ഇന്റർ നാഷണൽ അവാർഡ് ജേതാവ് എ.കെ.എം. അഷ്റഫ് മാസ്റ്റർ മറുപടി പ്രസംഗം നടത്തി.
കേരള സ്പോർട്സ് കൗൺസിൽ മെമ്പർ വി.കെ. തങ്കച്ചൻ സ്വാഗതവും, ബാസ്ക്കറ്റ്ബോൾ അസ്സോസിയേഷൻ സെക്രട്ടറി ശശീധരൻ നന്ദിയും പറഞ്ഞു.