query_builder Sat Dec 5 2020 5:31 PM
visibility 213
ഗുരുവായൂർ:നഗരസഭ മമ്മിയൂർ,പാലയൂർ,മാണിക്കത്ത് പടി,തൈക്കാട് പള്ളി റോഡ് എന്നിവിടങ്ങളിൽ യുഡിഎഫ് കുടുംബ യോഗങ്ങൾ സംഘടിപ്പിച്ചു.ടി.എൻ.പ്രതാപൻ എംപി കുടുംബയോഗങ്ങളിൽ പങ്കെടുത്ത് തെരെഞ്ഞെടുപ്പ് പ്രചരണം നടത്തി.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ്,ജില്ലാ പ്രസിഡന്റ് സി.എ.റഷീദ്,നഗരസഭ യുഡിഎഫ് സെൻട്രൽ കമ്മിറ്റി ചെയർമാൻ എ.ടി.സ്റ്റീഫൻ മാസ്റ്റർ,ഭാരവാഹികളായ ആർ.രവികുമാർ,ബാലൻ വാറനാട്ട്,അരവിന്ദൻ പല്ലത്ത്,ടി.എൻ.മുരളി,ഒ.കെ.ആർ.മണികണ്ഠൻ.ആർ.എ.അബൂബക്കർ ആർ.വി.ജലീൽ,എം.കെ.ബാലകൃഷ്ണൻ, നൗഷാദ് തെക്കുംപുറം,സ്ഥാനാർത്ഥികളായ രേണുക ടീച്ചർ,ജിഷനൗഷാദ്,ടി.വി.കൃഷ്ണദാസ്,റംഷിയ ഷെബീർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.