query_builder Sat Dec 5 2020 6:18 PM
visibility 212
സ്ഥാനാര്‍ഥിയുടെ മരണം: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലെ വോട്ടെടുപ്പ് റദ്ദാക്കി
തില്ലങ്കേരി ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്ന കേരള കോണ്‍ഗ്രസ് (ജോസഫ്) സ്ഥാനാര്‍ഥി ജോര്‍ജ് കുട്ടി ഇരുമ്പുകുഴി കഴിഞ്ഞ ദിവസം മരണമടഞ്ഞ സാഹചര്യത്തില്‍ ആ ഡിവിഷനിലേക്ക് ഡിസംബര്‍ 14 നടക്കാനിരുന്ന തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതിക്ക് ശേഷം വോട്ടെടുപ്പ് നടക്കുന്നതിനു മുമ്പായി സ്ഥാനാര്‍ഥി മരണപ്പെട്ടാല്‍ അദ്ദേഹം മല്‍സരിക്കുന്ന മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നും അവിടെ പുതുതായി തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കണമെന്നും 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 68-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതുപക്രാരം ആക്ടിലെ വ്യവസ്ഥകള്‍ക്കു വിധേയമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.