query_builder Sat Dec 5 2020 6:33 PM
visibility 212
തെരഞ്ഞെടുപ്പ്: പാതയോരങ്ങളിലെ കുഴിയെടുപ്പ് നിര്‍ത്തിവയ്ക്കണം- കണ്ണൂർ ജില്ലാ കലക്ടര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബിഎസ്എന്‍എല്‍ ഭൂഗര്‍ഭ കേബിളുകള്‍ കടന്നുപോവുന്ന പാതയോരങ്ങളില്‍ കുഴിയെടുത്ത് നടത്തിവരുന്ന എല്ലാ പ്രവൃത്തികളും അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ബിഎസ്എന്‍എല്ലിന്റെ ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കല്‍ അനിവാര്യമാണെന്നതിനാലാണ് ഉത്തരവ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.