query_builder Sat Dec 5 2020 7:30 PM
visibility 1254
വേലൂർ:ഇത് സി ഡി സൈമൺ. വേലൂരിൽ ഏതൊരാൾക്കും സുപരിചിതമായ മുഖം.വേലൂർ സഹകരണ ബാങ്ക് ജീവനക്കാരൻ.അതുകൊണ്ട് തന്നെ വേലൂർ പഞ്ചായത്തിലെ ഏതൊരു മുക്കും മൂലയും സൈമണ് പരിചയമാണ്.സാമ്പത്തികശാസ്ത്ര ബിരുദധാരിയായ സൈമൺ 18 വർഷമായി വേലൂർ സഹകരണ ബാങ്ക് ജീവനക്കാരനാണ്.കുന്നംകുളം തലപ്പിള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ഡയറക്ടർ ബോർഡ് മെമ്പർ,കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽപ്രവർത്തിക്കുന്നുണ്ട്.രണ്ട്പതിറ്റാണ്ട്കാലമായി പൊതുപ്രവർത്തന രംഗത്ത് സജീവമായ സൈമൺ10 വർഷമായി തുടർച്ചയായി കോൺഗ്രസ്സ് വാർഡ് പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു.ഇത്രയും വർഷക്കാലമായി പൊതുപ്രവർത്തന രംഗത്ത് സജീവമായി നിന്ന സൈമൺ ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ കന്നിയങ്കക്കാരനാണ്.വേലൂർ പഞ്ചായത്ത് 12-ാം വാർഡിൽ നിന്നാണ് സൈമൺ ജനവിധി തേടുന്നത്.ഇത്രയും വർഷക്കാലം ജനങ്ങളിൽ ഒരാളായി പ്രവർത്തിച്ച പരിചയംകൊണ്ടു അവർ പറയാതെ തന്നെ അവരുടെ ആവശ്യങ്ങൾ എന്തെന്ന് മനസ്സിലാക്കാൻ സൈമണ്കഴിഞ്ഞിട്ടുണ്ട്.അതിനാൽ വാർഡിന്റെ സമഗ്ര വികസനത്തിനുള്ള വ്യക്തമായ രൂപരേഖ തയ്യാറാക്കിക്കൊണ്ടു തന്നെയാണ് സൈമൺ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയിട്ടുള്ളത്. വാർഡിന്റെ ഓരോ മേഖലകളിലും പ്രധാനമായി എത്തിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾക്ക്മുൻ തൂക്കം നൽകിയാണ് സൈമൺിന്റെ പ്രവർത്തനം.കഴിഞ്ഞ തവണ ബി ജെ പി യെ അനുകൂലിച്ച വാർഡ് ഇത്തവണ തനിക്കൊപ്പം നിൽക്കുമെന്ന് തന്നെയാണ് സൈമണിന്റെ ഉറച്ച വിശ്വാസം.അങ്ങിനെ തന്നെ അനുകൂലിക്കുന്ന പക്ഷം അവരിലൊരാളായി അവർക്കൊപ്പം ഏത് കാര്യത്തിനും ഏത് സമയത്തും താനുണ്ടാകുമെന്നും സൈമൺ ഉറപ്പ് പറയുന്നു.മേഖലയിലെ ജനങ്ങളുമായി സൈമണുള്ള ബന്ധം തന്നെയാണ് വാർഡ് തിരിച്ച് പിടിക്കാൻ സാധിക്കുമെന്ന പാർട്ടിയുടെ പ്രതീക്ഷക്ക് കാരണമാകുന്നതും
