query_builder Sat Dec 5 2020 7:11 PM
visibility 216
പുസ്തക പ്രകാശനവും, നഗരസഭയിലെ ജനപ്രതിനിധികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

പയ്യന്നൂർ കണ്ടാങ്കാളി വായനശാല ആൻറ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ജി.ഡി മാസ്റ്റർ സ്മാരക ജില്ലാ അക്കാദമിക് സ്റ്റഡി സെൻ്റർ പ്രസിദ്ധീകരിച്ച പി.എം ഉണ്ണികൃഷ്ണൻ അടിയോടി രചന നിർവ്വഹിച്ച കണ്ടങ്കാളിയുടെ പ്രാദേശിക ചരിത്രം വിളിച്ചോതുന്ന "ചങ്കൂരിച്ചാൽ " പുസ്തക പ്രകാശനം നടന്നു .കണ്ടങ്കാളി ഷേണായി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം ഇ.പി രാജഗോപാലൻ മാസ്റ്റർ പുസ്തക പ്രകാശന കർമം നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ ശശി വട്ടക്കൊവ്വൽ പുസ്തകം ഏറ്റു വാങ്ങി.

സ്കൂൾ പ്രിൻസിപ്പാൾ പി.വി വിനോദ് കുമാർ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി . ചടങ്ങിൽ വെച്ച് പയ്യന്നൂർ നഗരത്തിൽ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അഡ്വ. ശശി വട്ടക്കൊവ്വലിനേയും, കൗൺസിലർമാരേയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
കണ്ണൂർ ഏ..കെ.ജി ആശുപത്രി പ്രസിഡൻറ് ടി. ഐ മധുസൂദനൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ പയ്യന്നൂർ താലൂക്ക് സെക്രട്ടറി കെ. ശിവകുമാർ , കെ രാഘവൻ, പി.ടി.എ പ്രസിഡണ്ട് കെ.കമലാക്ഷൻ തുടങ്ങിയവർ സംബന്ധിച്ചു.