query_builder Sat Dec 5 2020 10:55 PM
visibility 260

നാദാപുരം: വെള്ളൂർ കലാപത്തിൽ പ്രതിയായ ആർ.എസ്. എസ് പ്രവർത്തകനെ ലീഗ് മത്സരിപ്പിക്കുന്നതായി ആരോപണം.
തൂണേരി ബ്ലോക്ക് പാറക്കടവ് ഡിവിഷനിലെ
മുസ്‌ലിം ലീഗ് സ്ഥാനാർഥി ക്കെതിരെയാണ്
ആരോപണം ഉയർന്നിരിക്കുന്നത്. തൂണേരി ബ്ലോക്ക് പാറക്കടവ് ഡിവിഷനിൽ ഉമേഷ് ആണ് മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി കോണി ചിഹ്നത്തിൽ മത്സരിക്കുന്നത്. എതിർ സ്ഥാനാർഥി സിപിഎമ്മിലെ എൻ. എം മനോജാണ്. ബിജെപിക്കു ഇവിടെ സ്ഥാനാർത്ഥിയില്ല. ഉമേഷിനെയാണ് ബിജെപിയും പിന്തുണക്കുന്നത്.2015ൽ വെള്ളൂരിൽ ഷിബിൻ
കൊലപാതകവുമായി ബന്ധപ്പെട്ടു നടന്ന കലാപത്തിൽ ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയും കേസെടുത്തിരുന്നു. മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് കാട്ടുമടത്തിൽ അബുബക്കർ ഹാജിയുടെ വീട് ആക്രമിച്ചു കൊള്ളയടിച്ച കേസിൽഏഴാം പ്രതിയായിട്ടാണ്നാദാപുരം പൊലീസ്
എഫ്ഐ.ആറിൽ ഇയാളുടെ പേര് ഖപ്പെടുത്തിയിരിക്കുന്നത്.
(FIR NO. 161 dtd 27/1/2015). കേസിൽപ്രതിയായ
ആളെ സ്ഥാനാർഥി ആക്കിയത്
നാദാപുരത്തെ കോ.ലീ.ബി സഖ്യത്തിന്റെ തെളിവാണെന്നാണ് എൽ.ഡി.എഫും, എസ്.ഡി.പി.ഐ അട ക്കമുള്ളവർ
ആരോപിക്കുന്നത്.എന്നാൽ
മുസ്‌ലിം ലീഗിന്റെ പ്രവർത്തനത്തിൽ
ആകൃഷ്ടനായി പാർട്ടിയിലേക്ക് വന്നതാണെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സ്ഥാനാർഥി ഉമേഷ് താനക്കോട്ടൂരിലെ കുടുംബയോഗത്തിൽ പറഞ്ഞു.നാദാപുരത്തെ പതിറ്റാണ്ടുകളായി അശാന്തിയിൽ തളച്ചിടുന്ന ഒത്തു തീർപ്പ് രാഷ്ട്രീയത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമാണ് സ്വന്തം നേതാവിന്റെ വീട് അക്രമിച്ച പ്രതിയെ സ്വന്തം ചിഹ്‌ന ത്തിൽ മത്സരിപ്പിച്ച നടപടിയിലൂടെ മുസ്ലിംലീഗ് വെളിപ്പെടുത്തിയിരിക്കുന്നതെന്നും എസ്.ഡി.പി.ഐ ആരോപിച്ചു.തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി മുസ് ലിം ലീഗിന്റെ കോണി ചിഹ്നത്തിൽ മത്സരിക്കുന്നത് ഉമ്മത്തൂരില ആർ.എസ്. എസ് പ്രവർത്തകനും നാദാപുരംമേഖലയിലെ കലാപകേസിലെ
പ്രതിയുമാണെന്നാണ് എൽ.ഡി.എഫ് നേതാക്കൾ തെരഞ്ഞെടുപ്പ്ജാഥയിൽ വിശദീകരിക്കുന്നത്. ഇതോടെ മേഖലയിൽ സ്ഥാനാർഥിയുടെ കലാപ ബന്ധം ചൂടുള്ള ചർച്ചയാവുകയാണ്.