query_builder Sun Dec 6 2020 2:55 AM
visibility 212
':

കണ്ണൂര്‍: പ്രമുഖ സഹകാരിയും കോണ്‍ഗ്രസ് നേതാവും അഴീക്കോട് സാന്ത്വനം വയോജന സദനം സ്ഥാപക ചെയര്‍മാനുമായിരുന്ന എം.ബി.കെ അലവില്‍ (മണ്ഡ്യന്‍ ബാലകൃഷ്ണന്‍- 74) ബംഗളൂരുവില്‍ അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച്ച വൈ
കുന്നേരം പയ്യാമ്പലത്ത്. ഭാര്യ: പരേതയായ ശോഭന. മക്കള്‍: എം. പ്രിജേഷ് (ബംഗളൂരു), പ്രീതി, പ്രശോഭ് (ഗള്‍ഫ്). മരുമക്കള്‍: ഷൈജ, സി.കെ മനോജ് (എന്‍ജിന്‍ ഡ്രൈവര്‍, സതേണ്‍ റെയില്‍വേ). അഴീക്കോട് കല്ലടത്തോട് പരേതയായ പാര്‍വതിയുടെയും ഒണക്കന്റെയും മകനായ ബാലകൃഷ്ണന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ കേരള സ്റ്റുഡന്റ്‌സ് യൂണിയനിലൂടെ നേതൃരംഗത്ത് എത്തി. അഴീക്കോട് ഹൈസ്‌കൂളില്‍ കെ.എസ്.യു യൂണിറ്റ് രൂപവല്‍ക്കരിച്ചതോടെ വിദ്യാര്‍ഥി യൂണിയന്‍ രംഗത്ത് സജീവമായി. പിന്നീട് കോണ്‍ഗ്രസില്‍ സജീവമായി. കോണ്‍ഗ്രസ് പിളര്‍പ്പില്‍ സംഘടനാ കോണ്‍ഗ്രസിനൊപ്പം നിന്നു. കെ.പി.സി.സി മെമ്പറും കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന എം.ബി.കെ കണ്ണൂരില്‍ സഹകരണ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. സഹകരണ മാരണ നിയമത്തിനെതിരേ എം.ബി.കെ നടത്തിയ നിരാഹാര സത്യഗ്രഹം അക്കാലത്ത് കേരളമെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. കണ്ണൂരില്‍ സഹകരണ മേഖലയില്‍ ഹോട്ടലും ടൂറിസ്റ്റ് ഹോമും ആയുര്‍വേദ മരുന്ന് നിര്‍മ്മാണ യൂണിറ്റ് ആദ്യമായി തുടങ്ങിയതും എം.ബി.കെ യുടെ നേതൃത്വത്തിലായിരുന്നു. അഴീക്കോട് കല്ലടത്തോട് കാഡ് കോ ആയുര്‍വേദ മരുന്ന് നിര്‍മ്മാണ യൂണിറ്റും, കാല്‍ടെക്‌സിലെ കാന്‍ കോ ടൂറിസ്റ്റു ഹോമും എം.ബി.കെയുടെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്. കണ്ണൂര്‍ ജില്ലാ ഹോള്‍സെയില്‍ കോ- ഓപ്പറേറ്റീവ് സ്റ്റോര്‍ എം.ഡി ഇന്‍ചാര്‍ജായി നിരവധി വര്‍ഷം സേവനമനുഷ്ഠിച്ചു. നിരവധി സമര പോരാട്ടങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസവുമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ബാലജന സംഖ്യത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി മകന്റെ ഒപ്പം ബംഗളുരുവിലായിരുന്നു. വാര്‍ധക്യസഹജമായ അവശതയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരമാണ് അന്തരിച്ചത്...