query_builder Sun Dec 6 2020 2:58 AM
visibility 228
ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷൻ എൽ.ഡി.എഫ്. സ്ഥാനാർഥി എം.ജമീലയുടെ തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങി. ചന്ദ്രഗിരി പാലത്തിന് സമീപത്തുനിന്നാരംഭിച്ച പൊതുപര്യടനം ഐ.എൻ.എൽ. ജില്ലാ പ്രസിഡന്റ് മൊയ്തീൻകുഞ്ഞി കളനാട് ഉദ്‌ഘാടനംചെയ്തു.
രാജേഷ് ബേനൂർ അധ്യക്ഷതവഹിച്ചു. ഐ.എൻ.എൽ. സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ്, പി. കെ.അബ്ദുൾ റഹ്‌മാൻ, എ.വി. ശിവപ്രസാദ്, ആർ.പ്രദീപ് എന്നിവർ സംസാരിച്ചു. കൊമ്പനടുക്കം, കൊളമ്പക്കാൽ, പരവനടുക്കം, ചളിയംകോട്, ഒറവങ്കര, കീഴൂർ, ചെമ്പരിക്ക റേഷൻ കട പരിസരം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ചെമ്പരിക്ക ടൗണിൽ ആദ്യദിവസത്തെ പര്യടനം സമാപിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ.സന്തോഷ്‌കുമാർ, ശ്രീധരൻ ഇക്കോട്, രതീഷ് ബാര, ടി.എം.കെ.റഹ്‌മാൻ തുരുത്തി, സി.മണികണ്ഠൻ, ബി.വൈശാഖ്, റിയാസ് അമലടുക്കം എന്നിവർ സംസാരിച്ചു.ഞായറാഴ്ച ഉദുമ ബ്ലോക്ക് ഡിവിഷനിലാണ് പര്യടനം. രണ്ടുമണിക്ക് ബേവൂരിൽനിന്നാരംഭിച്ച് രാത്രി 8.30-ന് എരോൽ അമ്പലത്തിങ്കാലിൽ സമാപിക്കും.