query_builder Sun Dec 6 2020 3:21 AM
visibility 216

കണ്ണുർ:തളിപ്പറമ്പില്‍ കോടതി മൊട്ടയില്‍ ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസിയുടെ കാര്‍ കത്തിച്ച സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് പൊലിസ് 'വീട്ടുടമയുടെ പരാതിയിൽ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ സത്യനാഥിന്റെ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി സഞ്ജയ് കുമാറും സംഘവുമാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. സംഭവത്തിനു പിന്നില്‍ വിവാഹവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണെന്ന് പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്.സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസിന് അക്രമികളുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് പ്രവാസിയായ സി.അലിയുടെ 17.5 ലക്ഷം രൂപ വില വരുന്ന കെ.എല്‍ 18 ക്യൂ 7018 നമ്പര്‍കാര്‍ അഗ്നിക്കിരയാക്കിയത്.കാറിന് സമീപത്തുനിന്നും രണ്ടുപേര്‍ ഓടി പോകുന്നതായി അയല്‍വാസികള്‍ കണ്ടിരുന്നു.കത്തിനശിച്ച കാറിനു സമീപത്തു നിന്നും ടെര്‍ പെന്റയിനിന്റെ കുപ്പിയും തീപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ് സംവിധാനമുള്ള വീടിന്റെ ഗെയ്റ്റ്തകര്‍ത്ത് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് കാര്‍ കത്തിച്ചതെന്നാണ് പൊലിസ് പറയുന്നത്.