query_builder Sun Dec 6 2020 5:43 AM
visibility 159
കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാത്ത സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ അതത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ (തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറി/അസി.സെക്രട്ടറി) ഫോണില്‍ ബന്ധപ്പെടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.

കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാത്ത സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ അതത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ (തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറി/അസി.സെക്രട്ടറി) ഫോണില്‍ ബന്ധപ്പെടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് ലഭിക്കുന്ന തരത്തില്‍ പരസ്യപ്പെടുത്താന്‍ തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ റെസിഡന്‍സ് അസോസിയേഷനുകളുടെയും മറ്റ് സാമൂഹ്യ സംഘടനകളുടെയും വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ മുഖാന്തിരവും പ്രചരിപ്പിക്കാം. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് നടപടി.