query_builder Sun Dec 6 2020 5:45 AM
visibility 164

കേരളാ സർക്കാരിന്റെ സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി എടാട്ട് ഗോവിന്ദൻ കുപ്പത്തിയുടെ ഉടമസ്ഥതയിൽ ഒരുക്കിയിട്ടുള്ള ബയോ ഫോൾക്ക് മത്സ്യ കൃഷി ഫാമിൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സന്ദർശനം കൃഷിയുടമക്ക് പ്രോത്സാഹനവും, ആശ്വാസവും നൽകി.
ലയൺസ പ്രസിഡണ്ട് ഡോ: സുജ വിനോദ്, സെക്രട്ടറി പി.ഗംഗാധരൻ , വൈസ് പ്രസിഡണ്ട് പി.മോഹനൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ റീജിനൽ ചെയർമാൻ ജയരാജ് കുട്ടമത്ത് മത്സ്യ കുഞ്ഞുങ്ങൾക്കായുള്ള കേറ്റ് ഫിഷ് പാലറ്റുകൾ വിതരണം ചെയ്തു. ഗോവിന്ദൻ കുപ്പത്തി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
മത്സ്യകൃഷി കൂടുതൽ ജനങ്ങളിലെത്തിക്കണമെന്നും നിലവിലെ സാഹചര്യത്തിൽ നേരിടുന്ന തൊഴിലില്ലായ്ക്ക് ഒരു പരിധിവരെയെങ്കിലും സഹായകരമാകുന്ന ഒരു പദ്ധതി കൂടിയാണിതെന്നും ലയൺസ് ഭാരവാഹികൾ പറഞ്ഞു..