query_builder Sun Dec 6 2020 6:08 AM
visibility 151
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിൽ യു.ഡി.എഫ് ന്റെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നതിൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കൃഷികൾ നശിപ്പിച്ചും, യു.ഡി.എഫ് ന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചും കലാപത്തിന് കോപ്പ് കൂട്ടുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ക്രിമിനൽ കൂട്ടത്തെ നിലക്ക് നിർത്താൻ പൊലീസും അധികാരികളും തയ്യാറാവണമെന്നും യോഗം ആവിശ്യപെട്ടു. വി.എൻ നൗഫൽ അധ്യക്ഷനായി. ശാമിൽ ചാലിക്കര, അനസ് വാളൂർ, അഷ്‌റഫ് ചാലിക്കര, റിയാസ് വയലോരം, മജീദ് ചേനോളി, ലുബൈബ് വെള്ളിയൂർ, എന്നിവർ സംസാരിച്ചു. ഇസ്മായിൽ നൊച്ചാട് സ്വാഗതവും ഗഫൂർ വല്യക്കോട് നന്ദിയും പറഞ്ഞു.