query_builder Sun Dec 6 2020 6:16 AM
visibility 151
പേരാമ്പ്ര: ഭരണത്തിന്റെ അവസാന വർഷത്തിലും ജനങ്ങൾക്ക് മുന്നിൽ നേട്ടങ്ങൾ പറയാനില്ലാതെ മുഖ്യമന്ത്രി കൊവിഡിന്റെ മറപറ്റി ഒളിച്ചോടുകയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ. ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് നടന്ന യു.ഡി. എഫ് വാർഡ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരും ലഹരി മാഫിയയ്ക്ക് അടിമപ്പെട്ട പാർട്ടി സെക്രട്ടറിയുടെ കുടുംബവും ജനാധിപത്യ കേരളത്തിന് അപമാനമാണ്. കമ്മ്യൂണിസ്റ്റ് ജീവിതശൈലി പാടേ ഉപേക്ഷിച്ച കേരളത്തിലെ സി.പി.എം സ്വർണക്കടത്തുകാരുടെയും മയക്കു മരുന്ന് മാഫിയയുടെയും കയ്യിലെ കളിപ്പാവയായെന്നും അദ്ദേഹം ആരോപിച്ചു. അസീസ് ഫൈസി അധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.പി ബാബു, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ് സുനന്ദ്, ഇ.വി രാമചന്ദ്രൻ, കെ.വി രാഘവൻ, പ്രകാശൻ കന്നാട്ടി, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി പി.ടി അഷ്‌റഫ്, മൂസ കോത്തമ്പ്ര, വിനോദൻ കല്ലൂർ, ശിഹാബ് കന്നാട്ടി, പുതുശേരി ഇബ്രാഹിം, കൊല്ലി ഇബ്രായി, വാർഡ് സ്ഥാനാർത്ഥി കെ മുബഷിറ എന്നിവർ സംസാരിച്ചു. പടം: ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് നടന്ന യു.ഡി.എഫ് വാർഡ് കുടുംബസംഗമം യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു.