query_builder Sun Dec 6 2020 6:18 AM
visibility 153
പേരാമ്പ്ര: ആവടുക്ക എല്‍.പി സ്‌കൂളിൽ 2020-21 അധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ സ്‌കൂള്‍ കലോത്സവം സംഘടിപ്പിച്ചു. കവിയും എഴുത്തുകാരനും വാഗ്മിയുമായ രമേഷ് കാവില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അഞ്ജന അധ്യക്ഷയായി. ചടങ്ങില്‍ മാനേജര്‍ എം.കെ സുരേന്ദ്രന്‍, റിട്ട. പ്രധാനാധ്യാപകന്‍ വി.പി സോമന്‍, വി.പി ഇബ്രാഹിം, എന്‍. വിശ്വന്‍, ഷീജ ബിജു, ടി.പി ഗിരീഷ്, കെ.ടി ബബീഷ്, പി. സുധീര്‍, പി. റഷീദ എന്നിവര്‍ ആശംസ അറിയിച്ചു. പ്രധാനാധ്യാപിക പി. രാധ സ്വാഗതം പറഞ്ഞ ചടങ്ങിന് വി. രശ്മി നന്ദിയും പറഞ്ഞു. അറബിക് കലോത്സവം റിട്ട. അറബി അധ്യാപകന്‍ കുഞ്ഞിമൊയ്തീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.