query_builder Mon Dec 7 2020 7:37 AM
visibility 165
കഴിഞ്ഞ കുറെക്കാലമായി ഒരേ മുന്നണി തന്നെ ഭരിക്കുന്ന എടക്കാട് ബ്ളോക്കിലെ ഇരിവേരി ഡിവിഷനിൽ ഇക്കുറി മാറ്റത്തിന്റെ കാറ്റ് വിതയ്ക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്.
കരുത്തരായ സ്ഥാനാർത്ഥികളാണ് ഡിവിഷനുകളിൽ ജനവിധി തേടുന്നത്. പകരക്കാരനില്ലാത്ത സ്ഥാനാർത്ഥിയാണ് ഇരിവേരി ഡിവിഷനിൽ കൈപ്പത്തി ചിഹ്നത്തിൽ ജനവിധി തേടുന്ന കെ.വി അനീശൻ.

കഴിഞ്ഞ കുറെക്കാലായി ധർമ്മടം മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന രാഷ്ട്രീയ പ്രവർത്തകരിലൊരാളാണ് ഇദ്ദേഹം .സഹകരണ മേഖലയിൽ കൈവരിച്ച നേട്ടങ്ങളാണ് അനീശനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നത്.
മികച്ച സഹകാരിയായ ഈ യുവ നേതാവ് വിയർപ്പൊഴുക്കി പടുത്തുയർത്തിയ സ്ഥാപനങ്ങൾ ഇന്നു നാടിന്റെ വെളിച്ചമായി ഒട്ടേറെ പേർക്ക് ജീവിതത്തിന് വഴികാട്ടിയായിട്ടുണ്ട്.
എന്തിനും ഏതിനും യാതൊരു വിവേചനവുമില്ലാതെ ഇടപ്പെടുന്ന അനീശൻ ജനകീയ പ്രശ്നങ്ങളിൽ നിഴലുപോലെ നമ്മോടു കൂടെയുണ്ട്. സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായ ഈ യുവ നേതാവ് മണ്ഡലത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻനിരയിലുണ്ട്. ആരോടും കലർപ്പില്ലാതെ പുഞ്ചിരിച്ചും വിനയത്തോടും പെരുമാറുന്ന. ഈ യുവ നേതാവിന് ജനകീയ പ്രശ്നങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു കീറാമുട്ടിയായ ഏതു പ്രശ്നവും രമ്യമായി പരിഹരിക്കാനുള്ള കഴിവേറെയാണ്.
കൊ വിഡ് മഹാമാരി നാടാകെ പടർന്നു പിടിച്ചപ്പോൾ കൈയ് മെയ് മറന്ന് അനീശനും സഹപ്രവർത്തകരും നടത്തിയ പ്രവർത്തനങ്ങൾ നാടിന് മറക്കാൻ കഴിയില്ല. നാട്ടുകാരാകെ ജീവിതദുരിതത്തിൽപ്പെട്ടപ്പോൾ കൈത്താങ്ങായി ഓടിയെത്തുകയായിരുന്നു ഈ ഖദർ ധാരി. ഭക്ഷ്യ കിറ്റുകളും മരുന്നും വിതരണം ചെയ്തു നാടിന് ആത്മവിശ്വാസവും ആശ്വാസവും പകർന്ന ഈ നേതാവിനെ മറക്കാൻ കഴിയില്ല നാട്ടുകാർക്ക് .
സ്കൂളുകൾ അടച്ചപ്പോൾ പഠനം മുടങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് എൽ.ഇ.ഡി ടി.വി നൽകിയത് തന്റെ പൊതുജീവിതത്തിലെ മറക്കാൻ പറ്റാത്ത അനുഭവമാണെന്ന് അനിശൻ പറയുന്നു. ആ കുട്ടികളുടെ ചിരി ഇപ്പോഴും മനസിൽ നിന്നും മാഞ്ഞിട്ടില്ല.
ഇത്രയും കാലം നമ്മെ ഭരിച്ചവർ നാടിന് എന്തു നൽകിയെന്ന ചോദ്യമാണ് അനിശൻ തെരഞ്ഞെടുപ്പിലുയർത്തുന്നത്.
കഴിഞ്ഞ കുറെ കാലമായി ഇരിവേരി ഡിവിഷനിൽ വികസനമെന്തെന്ന് എത്തി നോക്കിയിട്ടില്ല. ആ പഴയ മണ്ണു പുതച്ച റോഡുകൾ തന്നെയാണ് ഇവിടെയുള്ളത്. താറുചെയ്തവ തകർന്നു തരിപ്പണമായിട്ട് കാലമേറെയായി. തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. എന്തിനധികം നല്ലൊരു തൊഴിൽ സംരഭം പോലുമില്ല. ഇതിനു പുറമേയാണ് വികസന പ്രവർത്തനങ്ങളുടെ മറവിൽ നടക്കുന്ന കൊടും കൊള്ളകൾ. ജനങ്ങൾക്ക് ന്യായമായി കിട്ടേണ്ട കാര്യങ്ങൾ പോലും രാഷ്ട്രിയ വിവേചനത്തിന്റെ പേരിൽ കിട്ടുന്നില്ല.

അരനൂറ്റാണ്ടുകാലമായി ഇവിടെ വോട്ടു ചെയ്യുക മാത്രമാണ് അവർ ചെയ്യുന്നത് .ഇതിനൊക്കെ മാറ്റം വരണമെന്നാണ് ഈ യുവ നേതാവ് വോട്ടർമാരോട് പറയുന്നത്.ഇക്കുറി മാറി ചിന്തിച്ചാൽ നാട്ടിൽ മാറ്റങ്ങളുടെ കാറ്റടിക്കും. എന്തിനും ഏതിനും തുണയായി നാടിനൊപ്പം ഞാൻ നിൽക്കുമെന്ന ഉറപ്പാണ് അനീശനെന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഓരോ വോട്ടർമാർക്കും നൽകുന്നത്. നമുക്ക് വിശ്വസിക്കാം ഈ യുവ നേതാവ് നമ്മോടൊപ്പമുണ്ടാകും എന്നും കരുതലായി നിഴലുപോലെ.