query_builder Sun Dec 6 2020 10:17 AM
visibility 160
എടപ്പാള്‍ : എടപ്പാള്‍ ജംഗ്ഷനില്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന മേല്‍പ്പാലത്തിന്റെ വശത്തില്‍ ഇന്നോവ കാറിടിച്ചു.
ഞായറാഴ് പുലര്‍ച്ചെ എറണാംകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഇന്നോവ കാറാണ് മേല്‍പ്പാലത്തിന്റെ വശത്തില്‍ ഇടിച്ച് കയറിയത്.വാഹനത്തിന്റെ മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നു.വാഹനത്തിന് വേഗത കുറവായതിനാല്‍ യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മേല്‍പ്പാല നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് വെളിച്ചമില്ലാത്തതും,വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതുമാണ് അപകടത്തിന് കാരണം.
മേല്‍പ്പാല നിര്‍മാണം നടക്കുന്ന എടപ്പാള്‍ ജംഗ്ഷനില്‍ രാത്രിയില്‍ വെളിച്ചമില്ലാത്തതും, സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തത് ഇല്ലാത്തത് മൂലം രാത്രികാലങ്ങളില്‍ ഇവിടെ അപകടങ്ങള്‍ പതിവാകുകയാണ് .