query_builder Sun Dec 6 2020 10:19 AM
visibility 7423
കടങ്ങോട് രാഷ്ട്രീയത്തില്‍ ആദ്യം പറയുന്ന പേര് വി കെ രഘു സാമിയാണ്.
നാട്ടുകാര്‍ക്ക് സ്വന്തം രഘു സാമി. നാല്പത് കൊല്ലം പിന്നിട്ട പൊതു പ്രവര്‍ത്തന ജീവിതത്തില്‍ കറപുരളാത്ത് വ്യക്തിത്വം. സ്വപന തുല്യമായ വികസന നേട്ടങ്ങള്‍ പഞ്ചായത്തില്‍ പ്രാവര്‍ത്തികമാക്കിയ സാരഥി.
എതിരാളികളുടെ നെഞ്ച് പിളര്‍ക്കാന്‍ പ്രാപ്തമായ പ്രാസംഗികന്‍.
ഒപ്പം മനുഷ്യത്വത്തിന്റെ മുഖം. പരിചതര്‍ക്കും, അപരിചതര്‍ക്കും ഒരു പോലെ സാമി എന്ന് വിളിച്ച് എന്തു കാര്യവും പറയാനാകും വിധം സാധരണത്വമുള്ളയാള്‍.പകരം വെക്കാനാളില്ലാത്ത സ്വാമിയെ കുറിച്ച് എന്ത് പറഞ്ഞാലും അധികമാകില്ല.അതാണ് സാക്ഷാല്‍ രഘുസാമി. തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് എരുമപെട്ടി ഡിവിഷനില്‍ നിന്നും യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് സാധാരണക്കാരന്റെ സ്വന്തം രഘുസാമിയാണ്.
75 ല്‍ ആണ് പൊതു രംഗത്തേക്ക് സാമിയെത്തുന്നത്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ മൂര്‍ച്ചയുള്ള പ്രസംഗവും ചങ്കുറപ്പിന്റ െപ്രതീകവമായി സാമി ഉദിച്ചുയര്‍ന്നു. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ പ്രമുഖരായ പ്രാസംഗകരില്‍ ഒരാളായി മാറി. സരസമായ ശൈലിയിലുള്ള സാമിയുടെ പ്രസംഗം എതിരാളികളെ പോലും സദസ്സിലെത്തിക്കാന്‍ പ്രാപ്തമായിരുന്നു.
കടങ്ങോട് ആത്മ വിശ്വാമാണ് രഘു സാമി എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. യുവാക്കള്‍ക്ക് ഇന്നും ആത്മവിശ്വാസവും സാമി തന്നെ. രണ്ട പതിറ്റാണ്ടിലേറെ പാര്‍ലിമന്റെറി രംഗത്ത് പഞ്ചായത്ത് പ്രസിഡന്റം, വൈസ് പരസിഡന്റും പ്തിപക്ഷ നേതാവുമെല്ലാമായി സാമിയുണ്ടായിരുന്നു. പ്രദേശത്തിന്റെ വികസനത്തിന് വലിയ മു്‌ന്നേറ്റമുണ്ടായ കാലഘട്ടം കൂടിയായിരുന്നു ഇത്. പൊതു ജന സഹകരണത്തോടെ വെള്ളറക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രം. മിനി ഗ്രൗണ്ട്. സീനിയര്‍ സ്‌റ്റേഡിയം, തുടങ്ങിയവയെല്ലാം രഘുസാമിയുടെ കാലഘട്ടത്തിലായിരുന്നു. പേങ്ങാട്ടുപാറയില്‍ നിന്നും കടങ്ങോട് മില്ലിനടുത്തേക്കുള്ള വഴി കടങ്ങോടിന്റെ വിപ്ലാവത്മക പദ്ധതികളിലൊന്നായി മാറി. കടങ്ങോടിന് പോകാന്‍ എരുമപെട്ടി വഴി കിലോമീറ്റകളോളം യാത്ര ചെേേയ്യണ്ടിയിരുന്നവര്‍ കാല്‍ നടയായി പോലും പോകാനാകും ദൂരത്തിലൊരു റോഡ് പഞ്ചായത്തിന്റെ വികസന കുതിപ്പായി മാറിയ പദ്ധതിയായിരുന്നു. നിലവിലെ റോഡിന്റെ അറ്റകുറ്റപണികള്‍ പോലും കൃത്മയായി നടത്താനാകാതെ ബുദ്ധിമുട്ടുന്ന കാലത്താണ് ഒരു പുതിയ വഴി വെട്ടി നാടിന്റെ ദൂരം കുറച്ചത്. നാട്ടിലെന്ന പോലെ മനുഷ്യരുടെ മനസ്സിലും ഏറെ അടുത്തു തന്നയാണ് കടങ്ങോടിന്റെ സ്വ്ന്തം സാമി
തന്റെ നാടിന്റെ ഉന്നമനത്തിന് എന്തുവേണമെന്ന് ചിന്തിക്കുകയും, പദ്ധതി പണം കൊണ്ട്് പൂര്‍ത്തിയായില്ലെങ്കില്‍ പൊതു ജന പങ്കാളിത്തവുംചേര്‍ത്ത് പുതിയ വികസന ചരിത്രമഴെുതിയ നിരവധി മുഹൂര്‍ത്തങ്ങള്‍ കടങ്ങോടിന്റെ വിസ്മരിക്കാനാകാത്ത ഓര്‍മ്മകളാണ്. സാമി കൂടി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായത് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്കും വലിയ ആത്മ വിശ്വാസം നല്‍കിയിട്ടുണ്ട്.
കൃഷിയും, പ്രവാസികളും, സാധാരണ തൊഴിലാളികളുമൊക്കെയായ ഒരു നാടിന്റെ അടിസ്ഥാനമായ നിരവധി മേഖലകളില്‍ ഉണര്‍വ്വേകാന്‍ പുതിയ രൂപരേഖയുമായാണ് സാമി വീണ്ടും മത്സര രംഗത്തിറങ്ങിയരിക്കുന്നത്. സാമിയുടെ സ്ഥാനാര്‍ഥിത്തോടെ പഞ്ചായത്ത് ഭരണ കൂടി തിരിച്ച് പിടിക്കാനുള്ള ആത്മ വിശ്വാസത്തിലാണ് യൂ ഡി എഫ്