query_builder Sun Dec 6 2020 11:32 AM
visibility 900
ഇടതുപക്ഷ ജനാധിപത്യ മുന്നണി വടക്കാഞ്ചേരി നഗരസഭ പ്രകടന പത്രിക സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗം പി. കെ. ബിജു, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. ആർ. സോമനാരായണന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. എൽഡിഎഫ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി. ജെ. ബെന്നി പ്രകാശന ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ എം.ആർ. സോമനാരായണൻ, എ. എൽ.ജേക്കബ്ബ്, പ്രിൻസ് ജോസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എൽഡിഎഫ് വടക്കാഞ്ചേരി മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ രവി കൊമ്പത്ത് സ്വാഗതവും എൻ. കെ. പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.