query_builder Sun Dec 6 2020 11:47 AM
visibility 1275
ജനപ്രതിനിധി എന്ന നിലയില്‍ ഫൈസലിന്റെ ഓരോ പ്രവര്‍ത്തനങ്ങളും തിരുന്നാവായയുടെ യശ്ശസ് വാനോളമുയര്‍ത്തി
തിരുന്നാവായ:ദേശീയ പുരസ്‌കാരങ്ങള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നാടിന് ലഭിക്കാനിടയാക്കിയ ഫൈസല്‍ എടശ്ശേരി ജനങ്ങളുടെ അഭിലാസത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവും ജനപ്രതിനിധിയുമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ജനപ്രതിനിധി എന്ന നിലയില്‍ ഫൈസലിന്റെ ഓരോ പ്രവര്‍ത്തനങ്ങളും തിരുന്നാവായയുടെ യശ്ശസ് വാനോളമുയര്‍ത്തിയതായി അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഫൈസല്‍ എടശ്ശേരിയുടെ തെരെഞ്ഞടുപ്പ് പര്യടനത്തിന് എടക്കുളം കുന്നുംപുറത്ത് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കോട്ടയില്‍ അലവി അധ്യക്ഷനായി.വെട്ടന്‍ ആലിക്കോയ, മുസ്‌ലിം ലീഗ് പ്രസിഡന്റ് വി.പി കുഞ്ഞാലി, ബ്ലോക്ക് സ്ഥാനാര്‍ത്ഥി എം.പി മുഹമ്മദ്‌കോയ, എട്ടാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സി.പി ഹമീദ് എം.പി അബ്ദുല്‍ മജീദ്, സി.പി മുഹമ്മദ് ബഷീര്‍, തേക്കില്‍ മുഹ്‌സിന്‍, ഇ.ബക്കര്‍, എം.കെ നാസര്‍ എന്നിവര്‍ സംബന്ധിച്ചു.

ഫൈസല്‍ എടശ്ശേരിയുടെ തെരെഞ്ഞടുപ്പ് പര്യടനത്തിന് എടക്കുളം കുന്നുംപുറത്ത് നല്‍കിയ സ്വീകരണ യോഗത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സംസാരിക്കുന്നു