news bank logo
NEWS SWALE
52

Followers

query_builder Sun Dec 6 2020 12:04 PM

visibility 215

മുന്നണി സ്ഥാനാർഥകളെ ഞെട്ടിച്ച് കടങ്ങോടിന്റെ സ്വന്തം ​ഗഫൂർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്.


കുന്നംകുളം;ജീവകാരുണ്യ പ്രവർത്തകനും, കടങ്ങോട് എരുമപെട്ടി മേഖലയിലെ പൊതു പ്രവർത്തന രംഗത്തെ നിറസാന്നിദ്ധ്യവും, യുവ വ്യാപാരിയുമായ ​ഗഫൂർ കടങ്ങോട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. രാഷ്ട്രീയ പ്രവർത്തകൻ എന്നതിനേക്കാൾ ജനമനസ്സിൽ പൊതു പ്രവർത്തകൻ എന്ന നിലയിലാണ് ​ഗഫൂർ അറിയപെടുന്നത്. പ്രമുഖ ജീവ കാരുണ്യ സംഘടനയായ ഷെയർ ആന്റ് കെയറിന്റെ അം​ഗം കൂടിയായ ​ഗഫൂർ കടങ്ങോട് പഞ്ചായത്തിലെ 2-ാംവാർഡ് പള്ളിമേപ്പുറത്ത് നിന്നും സ്വതന്ത്ര സ്ഥാനാർഥിയായാണ് ജനിവിധി തേടുന്നത്.

കഴിഞ്ഞ 25 വർഷമായി പൊതുപ്രവർത്തന രം​ഗത്ത് സജീവസാന്നിധ്യമാണ് ​ഗഫൂർ. എരുമപെട്ടി ചെയമ്പർ യൂത്ത് വിം​ഗ് പ്രസിഡന്റ്, കൊമേറ്റ് സർക്കിൾ അം​ഗം, സംസ്ഥാനത്തെ മികച്ച പി ടി എ ആയി തെരഞ്ഞെടുക്കപെട്ട കോൺകോഡ് ഇം​ഗ്ലീഷ് സ്കൂൾ പി ടി എ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഒരു പഞ്ചായത്തം​​ഗം നാട്ടിൽ ചെയ്യേണ്ട പ്രവർത്തികൾ സ്വയം ഏറ്റെടുത്ത് ചെയ്യുന്നയാളാണ് ​ഗഫൂർ.വിദ്യാഭ്യാസ മേഖലയിലാണ് ​ഗഫൂർ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരുന്നത്. വിദ്യാർഥികൾക്ക് വിത്യസ്ഥങ്ങളായി സ്കോളർഷിപ്പ്, ഉപരിപഠന സഹായങ്ങൾ തുടങ്ങി ഒട്ടേറെ സാധ്യതകൾ ഇവിടെ ഉപയോ​ഗിക്കപെടുന്നില്ല. പണമില്ലാത്തിന്റെ പേരിൽ പഠനം ഉപേക്ഷിക്കേണ്ടിവന്നവർക്ക് സൗജന്യ പഠനത്തിനുള്ള നിരവധി സാധ്യതകളെ കുറിച്ച് പോലും ബോധ്യപെടുത്താൻ കഴിയുന്നില്ല. ഉപരിപഠനത്തിനുള്ള പരിശീലനമോ, പി എസ് സി പരിശീന കേന്ദ്രമോ ഇല്ല. നിരവധി പേർ പി എസ് സി രജിസ്ട്രഷൻ പോലും നടത്തിയിട്ടില്ല. ഇതിനായി വലിയ തോതിലുള്ള പരിശീലന ഇൻഫർമേഷൻ കേന്ദ്രം സ്ഥാപിക്കുകയും, കുടംബശ്രീയൂണീറ്റുകളെ ഉൽപാദന മേഖലയിലേക്ക് കേന്ദ്രീകരിച്ച് കുടംബങ്ങളെ സ്വയം പര്യാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഈ യുവ വ്യവസായിക്ക് പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാരണമായി പറയുന്നു.നാട്ടിൽ ആവശ്യങ്ങൾ അനവധിയാണ്. മുന്നണി രാഷ്ട്രീയത്തിന് വികസനമെത്തിക്കാൻ പാർട്ടി അനുമതി വേണം. പലപ്പോഴും അർഹരായവരുടെ അവകാശങ്ങൾ രാഷ്ട്രീയ താൽപര്യം മൂലം നഷ്ടമാകുന്നു. ചികിത്സയും, വിദ്യാഭ്യാസവും , കുടവെള്ളവുമെല്ലാം പൗരൻെറ അവകാശമായിരിന്നിട്ടു കൂടി അവ മനപൂർവ്വം നിഷേധിക്കുമ്പോൾ പരാതി പറയാൻ പോലും സാധാരണക്കാരന് ഇടമില്ലാതെയാകും., ഈ നിസാഹയവസ്ഥക്ക് മുന്നിൽ സാധരണക്കാരന് ഒരു പ്രത്യാശവേണമെങ്കിൽ ജനകീയനായ നാട്ടുകാരൻ വേണമെന്ന പൊതു ആവശ്യത്തെ തുടർന്നാണ് ​ഗഫൂർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയത്. തന്റെ നാട്ടുകാരുടെ ദുരിതങ്ങൾക്ക് മുന്നിൽ ആശ്വാസമാകുന്നതിനായുള്ള സമരമാണ് തന്റെ സ്ഥാനാർത്ഥിത്വം. ​​ഗഫൂർ പറയുന്നു. രാഷ്ട്രീയ മുന്നണി സ്ഥാനാർഥികളേക്കാളേറെ ജന പിന്തുണയുള്ള ​ഗഫൂറിന്റെ വരവോടെ മുന്നണി സ്ഥാനാർഥികളും അങ്കലാപ്പിലാണ്. വാർഡിൽ ഒരു മാറ്റം വേണം. അത് ജനങ്ങളുടെ ആവശ്യമാണ്. ഞാനും അതിലൊരാൾ തന്നെയാണ്. തങ്ങളുടെ ആവശ്യങ്ങൾക്കും, അവകാശങ്ങൾക്കുമായി ആർക്കും തല കുനിക്കേണ്ടിവരില്ല .അതാണ് ​ഗഫൂർ നൽകുന്ന ഉറപ്പ്. കുടവെള്ളമെത്താത്ത ഇടങ്ങളിൽ സമ്പൂർണ്ണ ജല പദ്ധതികളും, സ്ട്രീറ്റ് ലൈറ്റും, വാ്ർഡ് സേവാ കേന്ദ്രവും, വയോജനങ്ങൾക്കായുള്ള പകൽവീടും,

ട്ടികൾക്കുള്ള കായിക പരിശീലനകേന്ദ്രവും ​ഗഫൂറിന്റെ വികസന രേഖയിലുണ്ട്.

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward