query_builder Sun Dec 6 2020 12:28 PM
visibility 150

PTI photo
ബഹ്‌റൈച്ച്: ബഹ്‌റൈച്ചിൽ കത്തുന്ന തൊഴുത്തിനുള്ളിൽ കുടുങ്ങിയ പശുക്കളെയും പശുക്കുട്ടികളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ 72 കാരനായ കർഷകന് പൊള്ളലേറ്റതിനെ തുടർന്ന് മരിച്ചു. ശനിയാഴ്ച രാത്രി ജില്ലയിലെ രൂപൈദിയ പോലീസ് സ്റ്റേഷൻ പ്രദേശത്ത് ഇത്വാരി ലാൽ ആര്യ എന്ന കർഷകൻ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം.
തീ കെടുത്തി കഴിയുമ്പോഴേക്കും മേൽക്കൂരയുടെ ഒരു ഭാഗം ഇദ്ദേഹത്തിൻ്റേയുെം കന്നുകാലികളുടെയും മേൽ പതിക്കുകയും തുടർന്ന് മരിക്കുകയും ആണ് ചെയ്തത്, ”എസ്പി പറഞ്ഞു.
ക്രിഷക് ദുർഗത്ന ബിമ പദ്ധതിയുടെ കീഴിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയും കന്നുകാലികളെ നഷ്ടപ്പെട്ടതിന് 80,000 രൂപയും നൽകുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജയ്‌ചന്ദ്ര പാണ്ഡെ പറഞ്ഞു.