news bank logo
NEWS SWALE
55

Followers

query_builder Sun Dec 6 2020 2:25 PM

visibility 175

വേലൂർ പഞ്ചായത്ത് 6-ാം വാർഡിന്റെ വികസനതുടർച്ചക്കായി പുതുമുഖ സ്ഥാനാർത്ഥി


വേലൂർ:ഇത് ബാലകൃഷ്ണൻ. വേലൂർ പഞ്ചായത്ത് 6-ാം വാർഡ് വെങ്ങിലശ്ശേരി യു ഡി എഫ് സ്ഥാനാർത്ഥി. കാലങ്ങളായി യു ഡി എഫിന്റെ ഉരുക്കുകോട്ടയാണ് 6-ാം വാർഡ്. വാർഡിനെ പ്രതിനിധീകരിച്ച മുൻ​ഗാമികളായ സ്വപ്ന രാമചന്ദ്രന്റെയും, രാമചന്ദ്രന്റെയും വികസന നേട്ടങ്ങൾ തുടരുന്നതിന് ജനങ്ങൾ തന്നെതിരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ്ബാലകൃഷ്ണൻ.

രണ്ട് പതിറ്റാണ്ട് യു ഡി എഫ് അം​ഗങ്ങളെ മാത്രമാണ് വാർഡിലെ ജനങ്ങൾ പിന്തുണച്ച്ത്. അതിന് കാരണവുമുണ്ട്. ഭരണപക്ഷമാണെങ്കിലും, പ്രതിപക്ഷത്താണെങ്കിലും വാർഡിലെ ജനങ്ങളെ അത് ബാധിച്ചിട്ടില്ല. വാർഡിന്റെ വികസനവും, കുടിവെള്ളവും, പെൻഷനും, വിദ്യഭ്യാസ സ്കോളർഷിപ്പും, തുടങ്ങി ആവശ്യങ്ങൾ അറിഞ്ഞ് തന്നെ തങ്ങൾ തിരഞ്ഞെടുക്കുന്ന അം​ഗം സാധ്യമാക്കാറുണ്ട്. ഏതവസ്ഥയിലും തങ്ങൾക്കൊപ്പം നിൽക്കുന്ന യു ഡി എഫിനെ രാഷ്ട്രീയ കക്ഷി ഭേതമന്യേ നാട്ടുകാർ എക്കാലത്തും പിന്തുണക്കും. ചരിത്രം ഇക്കുറിയും ആവർത്തിക്കുമെന്ന് തന്നെയാണ് വിശ്വാസം. അതിൽ മാറ്റമുണ്ടാകില്ല. എന്ത് കൊണ്ട് യു ഡി എഫിനെ മാത്രം പിന്തുണക്കുന്നു എന്ന് ചോദിക്കുന്നവർ വെറുതെ ഈ വാർഡിലൂടെ ഒന്ന് നടന്നാൽ അതിന് ഉത്തരം കിട്ടും. അതാണ് വെങ്ങിലശ്ശേരിയുടെ പ്രത്യേകത.

വാർഡിലേക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ റോഡുകളും, കാനകളും കുടിവെള്ളവും,തെരുവ് വിളക്കുകളുമൊക്കെ മുൻ​ഗാമികൾ ലഭ്യമാക്കിയതിനാൽ പ്രവർത്തനത്തിന് കൂടുതൽ ഉണർവേകുന്നുവെന്നാണ് ബാലകൃഷ്ണന്റെ പക്ഷം.സാധാരണക്കാരിൽ സാധാരണക്കാരനായ കൂലിപ്പണിചെയ്തി കുടുംബം പോറ്റുന്ന ബാലകൃഷ്ണന് മറ്റുള്ളവരുടെ സങ്കടങ്ങൾ പറഞ്ഞറിയിക്കാതെ തന്നെ തന്നെ മനസ്സിലാക്കാനാകും. നാട്ടിൽ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകി വാർഡിനെ സ്വയം പര്യാപ്തമാക്കണമെന്നാണ് ബാലകൃഷ്ണൻ പയുന്നത്.ഒപ്പം വിദ്യഭ്യാല പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണം. വരും തലമുറക്ക് ഉണർവ്വേകും വിധം പഠന സൗകര്യങ്ങളും, പരിശീലന കേന്ദ്രങ്ങളും ഉണ്ടാക്കണം. സ്വപനങ്ങൾ അങ്ങിനെ നിരവിധിയുണ്ട് ബാലകൃഷ്ണന്. 

സാധാരണക്കാരുടെ മനസ്സറിയുന്ന അവരിലൊരാളായ ബാലകൃഷ്ണൻ പഞ്ചായത്തം​ഗമായി എത്തുകയെന്നത് പ്രദേശവാസികളുടെ കൂടി ആവശ്യമാണ്.

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward