query_builder Sun Dec 6 2020 2:11 PM
visibility 151
ഇരിങ്ങാലക്കുട: എല്‍ഡിഎഫിനും യുഡിഎഫിനും ക്രിയാത്മക ബദലായി കേരളത്തില്‍ ഇനി വരാന്‍ പോകുന്നത് എന്‍ഡിഎ യുടെ താമരക്കാലമാണെന്ന് എന്‍ഡിഎ യുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇരിങ്ങാലക്കുടയിലെത്തിയ സുരേഷ് ഗോപി എം പി പറഞ്ഞു.എസ്എന്‍ ക്ലബ് ഹാളില്‍ നടന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ എന്‍ഡിഎ നിയോജകമണ്ഡലം ചെയര്‍മാന്‍ കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ബി ഡി ജെ എസ് മണ്ഡലം പ്രസിഡണ്ട് ജയചന്ദ്രന്‍,സുജയ് സേനന്‍, കെ സി വേണു മാസ്റ്റര്‍,ഷൈജു കുറ്റിക്കാട്ട്, സന്തോഷ് ചെറാക്കുളം, പി കെ പ്രസന്നന്‍, കവിത ബിജു, ടി എസ് സുനില്‍കുമാര്‍, സുബിത ജയകൃഷ്ണന്‍, സിനി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.