query_builder Sun Dec 6 2020 3:49 PM
visibility 1180
എടക്കുളം കുന്നുംപുറത്ത് നല്‍കിയ സ്വീകരണം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു.
തിരുന്നാവായ:തിരുന്നാവായ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന ഫൈസല്‍ എടശ്ശേരിയുടെ തെരെഞ്ഞടുപ്പ് പര്യടനത്തിന് തുടക്കമായി. ഡിവിഷനിലെ വിവിധ വാര്‍ഡുകളില്‍ പര്യടനത്തിന് സ്വീകരണം നല്‍കി. എടക്കുളം കുന്നുംപുറത്ത് നല്‍കിയ സ്വീകരണം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കോട്ടയില്‍ അലവി അധ്യക്ഷനായി.വെട്ടന്‍ ആലിക്കോയ, മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി കുഞ്ഞാലി, ബ്ലോക്ക് സ്ഥാനാര്‍ത്ഥി എം.പി മുഹമ്മദ്കോയ, എട്ടാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സി.പി ഹമീദ് എം.പി അബ്ദുല്‍ മജീദ്, സി.പി മുഹമ്മദ് ബഷീര്‍, തേക്കില്‍ മുഹ്സിന്‍, ഇ.ബക്കര്‍, എം.കെ നാസര്‍ എന്നിവര്‍ സംബന്ധിച്ചു.

എടക്കുളം കുന്നുംപുറത്ത് നല്‍കിയ സ്വീകരണത്തില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ഫൈസല്‍ എടശ്ശേരിയുടെ സംസാരിക്കുന്നു