query_builder Sun Dec 6 2020 4:20 PM
visibility 474
2015 ലെ തെരെഞ്ഞടുപ്പില്‍ കെ.എം സുഹറയാണ് വിജയിച്ചത് 7722 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനാണ്.

കുറ്റിപ്പുറം:ആതവനാട് ജില്ലാപഞ്ചായത്ത് ഡിവിഷന്‍ യു.ഡി.എഫിന്റെ കോട്ടയാണ്. മുസ്ലിം ലീഗിന് ശക്തമായ ആധിപത്യമുളള ഡിവിഷനാണ് ആതവനാട്. തിരുന്നാവായയക്കാരിയായ ഒരു വനിതാ നേതാവിനെ ജില്ലാ പഞ്ചായത്തിലേക്ക് എത്തിച്ചതിന്റെ ഖ്യാതിയും ആതവനാടിന് സ്വന്തമാണ്. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ 2015 ലെ തെരെഞ്ഞടുപ്പില്‍ മുസ്ലിം ലീഗിലെ കെ.എം സുഹറയാണ് വിജയിച്ചത്. 7722 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് കെ.എം സുഹറ വിജയിച്ച് ജില്ലാ പഞ്ചായത്തില്‍ എത്തിയത്.മാറാക്കര പഞ്ചായത്തിലെ മേല്‍മുറി, കരേക്കാട് ബ്ലോക്ക് ഡിവിഷനും ആതവനാട് പഞ്ചായത്തിലെ ഒരു ബ്ലോക്ക് ഡിവിഷനുംകുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ 23 വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ആതവനാട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍. ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മുസ്ലിം ലീഗിലെ മൂര്‍ക്കത്ത് ഹംസ മാസ്റ്ററാണ്. ഭരണരംഗത്തും പൊതു പ്രവര്‍ത്തന രംഗത്തും ഏറെ പരിചയസമ്പത്തുളള ഹംസ മാസ്റ്റര്‍ മാറാക്കര പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റായിരുന്നു. കാടാമ്പുഴ എ.യു.പി സ്‌കൂളില്‍ അധ്യാപകനായും പ്രധാനധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. ഹംസ മാസ്റ്റര്‍ മാറാക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് അക്ഷയ പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കിയതിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ജനകീയാസൂത്രണം സംസ്ഥാന,ജില്ലാ റിസോഴ്സ് പേഴ്സണ്‍, സാക്ഷരതാ മാസ്റ്റര്‍ ട്രൈനിയായും ഹംസ മാസ്റ്റര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയാണ്.കെ.എം സുഹറയുടെ പിന്‍ഗാമിയായി വന്‍ ഭൂരിപക്ഷത്തില്‍ ഹംസ മാസ്റ്റര്‍ തെരെഞ്ഞടുക്കപ്പെടുമെന്ന് യു.ഡി.എഫ് പറയുന്നു.എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുളളത് എന്‍.സി.പിയിലെ അബ്ദുല്‍റഷീദ് മാസ്റ്ററാണ്.മാറാക്കര വി.വി.എം ഹയര്‍ സെക്കഡറി സ്‌കൂള്‍ പ്രിന്‍സിപ്പാളായ അബ്ദുല്‍റഷീദ് ആദ്യമായാണ് തെരെഞ്ഞടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി അധ്യാപകനായി ജോലി ചെയ്യുന്ന അദ്ദേഹം മലപ്പുറം ജില്ലയില്‍ നിന്നുള്ള ബെസ്റ്റ് പ്രിന്‍സിപ്പാള്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. അറബിക് ഭാഷ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമുണ്ട്.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏക ഹയര്‍ സെക്കഡറി പ്രിന്‍സിപ്പാള്‍ കൂടിയാണ് അബ്ദുല്‍റഷീദ് മാസ്റ്റര്‍. എന്‍.സി.പിയുടെ യുവജന വിഭാഗമായ എന്‍.വൈ.സിയുടെ സംസ്ഥാന സെക്രട്ടറിയാണ്. ഇത്തവണ ആതവനാട് ഡിവിഷനില്‍ അട്ടിമറി സംഭവിക്കുമെന്ന് ഇടത് കേന്ദ്രങ്ങള്‍ പറയുന്നു. എ.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം വി.വി രാജേന്ദ്രനാണ്.