query_builder Sun Dec 6 2020 4:23 PM
visibility 1310
അതി ഉത്കൃഷ്ട് സേവാ മെഡൽ തിരുവില്വാമല സ്വദേശി രവിശങ്കറിന് .
ചേലക്കര: ഇന്ത്യൻ സേന വിഭാഗത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ചതിന് തിരുവില്വാമല സ്വദേശി മെഡലിനർഹനായി. തിരുവില്വാമല കണിയാർകോട് പാർവ്വതി നിവാസിൽ പഴനിയപ്പന്റെയും , പാർവ്വതിയുടെയും മകനായ പി.രവിശങ്കറിനാണ് അതി ഉത്കൃഷ്ട് സേവാ മെഡൽ ലഭിച്ചത്. സേനയിൽ മികച്ച പ്രവർത്തനത്തിനാണ് അംഗീകാരം. അതിർത്തി രക്ഷാ സേനയിൽ 79 ബറ്റാലിയനിൽ സേവനമനുഷ്ഠിച്ചു വരുന്നു.ഭാര്യ: നിഷ.മകൻ : നന്ദകിഷോർ.