query_builder Sun Dec 6 2020 5:08 PM
visibility 154
പരേതനായ പി. സുബ്രഹ്മണ്യത്തിന്റെ മകൻ എസ്. കുമാർ (90) അന്തരിച്ചു.
തിരുവനന്തപുരം: ആദ്യകാല മലയാള സിനിമാ നിർമ്മാതാവും മെരിലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പരേതനായ പി. സുബ്രഹ്മണ്യത്തിന്റെ മകൻ എസ്. കുമാർ (90) അന്തരിച്ചു.. വഴുതക്കാടുള്ള വസതിയിലായിരുന്നു അന്ത്യം. ശാസ്താ പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിയുടെ ഉടമസ്ഥനായിരുന്നു. തിരുവനന്തപുരം ന്യൂ തിയേറ്റർ, ശ്രീകുമാർ ഉൾപ്പെടുന്ന സിറ്റി തീയേറ്റർ ശൃംഖലയുടെ ഡയറക്ടർ, ദീർഘകാലം തലസ്ഥാനത്തെ റോട്ടറി ക്ലബ്ബിന്റെ ഗവർണർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ ഡോ. കോമളം കുമാർ, മക്കൾ :നീലാ പ്രസാദ്,ഉമ രാജചന്ദ്രൻ, മീന പി. കുമാർ, കെ.. സുബ്രഹ്മണ്യം (പരേതൻ), ഡോ.കെ.പത്മനാഭൻ. സംസ്കാരം നാളെ ഉച്ചയ്ക്ക് മൂന്നിന് നേമം മെരിലാൻഡ് സ്റ്റുഡിയോയിൽ.