news bank logo
NEWS SWALE
54

Followers

query_builder Sun Dec 6 2020 5:20 PM

visibility 218

വേലൂരിൽ മാറ്റത്തിൻ്റെ കൊടുങ്കാറ്റ് വിതക്കാനൊരുങ്ങി ബി.ജെ.പി.


വേലൂർ:കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഒരേ മുന്നണിതന്നെ വിജയം കൈവരിക്കുന്ന വേലൂർ പഞ്ചായത്ത് 6-ാം വാർഡ് വെങ്ങിലശ്ശേരിയിൽ ഇത്തവണ മാറ്റത്തിന്റെ കാറ്റ് വിതയ്ക്കാനൊരുങ്ങുകയാണ് ബി ജെ പി. പകരക്കാരനില്ലാത്ത സ്ഥാനാർത്ഥിയാണ് ഇത്തവണ ഈ വാർഡിൽ ബി ജെ പിക്ക് വേണ്ടി മത്സരിക്കുന്ന സതീഷ് വട്ടംപറമ്പിൽ. ഈ വാർഡിലെ ഏതൊരാളെയും പേരെടുത്ത് വിളിക്കാൻ കഴിയുന്ന ഒരാത്മബന്ധം സതീഷിനുണ്ട്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി വേലൂരിൽ നിറഞ്ഞു നിൽക്കുന്ന പൊതുപ്രവർത്തകരിൽ ഒരാളാണ് സതീഷ്.എന്തിനും ഏതിനും കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ സതീഷുണ്ടാകാറുണ്ട്.ആരോടും കലർപ്പില്ലാതെ പുഞ്ചിരിച്ച് വിനയത്തോടെ പെരുമാറുന്ന ഈ യുവ നേതാവിന് ജനകീയ പ്രശ്നങ്ങളുടെആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഏത് പ്രശ്നവും രമ്യമായി പരിഹരിക്കാനുള്ള കഴിവേറെയാണ്.20 വർഷത്തോളമായി പൊതു രം​ഗത്ത് സജീവമായ സതീഷ് ആരെയും കേൾവിക്കാരായി പിടിച്ചിരുത്തുന്ന വിധത്തിൽനല്ല ഒരു പ്രാസം​ഗികൻ കൂടിയാണ്.കഴിഞ്ഞതിരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ 14-ാം വാർഡിനെ പ്രതിനിധീകരിച്ചിരുന്ന സതീഷിന് അവിടുത്തെ വികസനപ്രവർത്തനങ്ങൾ മുതൽക്കൂട്ട് തന്നെയാണ്.അവിടുന്ന് തനിക്ക് ലഭിച്ച പിൻബലത്തിന്റെ ആത്മവിശ്വാസത്തിൽ തന്നെയാണ് ഇത്തവണ 6-ാം വാർഡിൽ വോട്ടു തേടുന്നതും.വേലൂർ പഞ്ചായത്ത് ബി ജെ പി പാർലമെന്ററി പാർട്ടി ലീഡർ,പഞ്ചായത്ത്കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സതീഷ് പ്രവർത്തിക്കുന്നുണ്ട്.പൊതു പ്രവർത്തന രം​ഗത്ത് മാത്രമല്ല ജീവകാരുണ്യപ്രവർത്തനത്തിന്റെ കാര്യത്തിലും സതീഷ് മുൻ പന്തിയിൽതന്നെയാണ്.കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളിലും കോവിഡ് കാലത്തും സതീഷിന്റെ നേതൃത്വത്തിൽ വലിയ ഒരുടീം തന്നെ രാപ്പകലില്ലാതെ കർമ്മനിരതരായിരുന്നു.പ്രളയകാലത്ത് ഭക്ഷണവും മരുന്നും വസ്ത്രങ്ങളും എത്തിച്ച്നൽകിയും കോവിഡ് കാലത്ത്ക്വാറന്റൈനിൽ കഴിയുന്നവർക്കാവശ്യമായ സഹായങ്ങൾ എത്തിച്ചും ഇവർ ജനങ്ങളോടൊപ്പമുണ്ടായിരുന്നു.ജനങ്ങളോടൊപ്പം അവരിലൊരാളായി നിന്ന് പ്രവർത്തിക്കുന്നതിലുള്ള സതീഷിന്റെ മികവ് തന്നെയാണ് ഇത്തവണ 6-ാം വാർഡിൽ സതീഷിനെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിക്കാൻ കാരണമായതും.

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward