query_builder Sun Dec 6 2020 5:31 PM
visibility 161
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭാര്യക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഭര്‍ത്താവിന്റെ ഗാനങ്ങള്‍ വേറിട്ട് കാഴ്ചയായി..കൊരട്ടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷീല സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായിട്ടാണ് സുരേഷ് ഗാനങ്ങള്‍ ആലപ്പിച്ചത്.് കൊരട്ടിയിലെ അറിയപ്പെടുന്ന ഗായകന്‍ കൂടിയായ സുരേഷ് ആറ്റപ്പാടത്ത് വിവിധ സ്ഥലങ്ങളില്‍ ഗാനങ്ങള്‍ ആലപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി നേതാക്കളുടെ വലിയ പ്രസംഗങ്ങള്‍ കേള്‍ക്കുന്ന നാട്ടുകാര്‍ക്ക് വേറിട്ട അനുഭവമായി ഗാനാലാപനം.ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ലീല സുബ്രഹ്മണ്യന്‍, ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിക്കുന്ന വനജ ദിവാകരന്‍ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയും സുരേഷിന്റെ ഭാര്യയുമായ ഷീല സുരേഷ്, പതൊന്‍പതാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ലിജി സന്തോഷും പ്രചരണ പരിപാടികളില്‍ പങ്കെടുത്തു.