query_builder Sun Dec 6 2020 6:21 PM
visibility 170
പേരാമ്പ്ര :സുഹൃത്തുക്കളോടെപ്പം കാപ്പാട് തുവ്വപ്പാറക്ക് അടുത്ത് കടലില്‍ കടുക്ക പറിക്കാന്‍ ഇറങ്ങിയ നടുവണ്ണൂര്‍ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു.നടുവണ്ണൂര്‍ സ്വദേശി തച്ചറുകണ്ടി ഹാരിസ് (29) ആണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. ഉടന്‍ നാട്ടുകാരും ലൈഫ് ഗാര്‍ഡുംമാരും ചേര്‍ന്ന് കടലില്‍ നിന്ന് ഹരിസിനെ കരയില്‍ എത്തിച്ച് സ്വാകര്യ വാഹനത്തില്‍ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കൊയിലാണ്ടി പൊലീസ് സ്ഥലത്തും ആശുപത്രിയിലും എത്തി മേല്‍ നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. മൃദദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.