query_builder Mon Dec 7 2020 1:57 AM
visibility 163
പൊതു വിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക ഉപയോഗിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഹൈടെക് ക്ലാസ് മുറികള്‍ക്കും കോടുപാടുകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തിന്റ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകളും മറ്റ് വിശദാംശങ്ങളും സ്‌കൂള്‍ അധികൃതര്‍ ലഭ്യമാക്കുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കണം. അവ ചുമരുകളിലോ വാതിലുകളിലോ പതിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ കേടുപാടു വരാത്ത വിധം പതിക്കേണ്ടതും ഉപയോഗശേഷം നീക്കം ചെയ്യേണ്ടതുമാണ്.സ്ട്രോംങ് റൂമുകളായി ഉപയോഗിക്കുന്ന ക്ലാസ് മുറികളിലെ ജനലുകള്‍, വാതിലുകള്‍, ചുമരുകള്‍ എന്നിവയില്‍ സീല്‍ ചെയ്യേണ്ട സാഹചര്യത്തില്‍ കേടുപാട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.